
Social Media
വനിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം തയ്യാറാക്കി രാം ചരണ്‍
വനിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം തയ്യാറാക്കി രാം ചരണ്‍

നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.
ഇപ്പോഴിതാ വനിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം പാകം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണ്‍. ഭാര്യ ഉപാസനയാണ് താരത്തിന്റെ കുക്കിങ് വിഡിയോ പോസ്റ്റ് ചെയ്തത്. അമ്മ സുരേഖയേയും താരത്തിനൊപ്പം അടുക്കളയില്‍ കാണാം.
പനീര്‍ ടിക്കയാണ് താരം അമ്മയ്ക്കായി ഉണ്ടാക്കിയത്. രാം ചരണ്‍ കുക്ക് ചെയ്യുമ്പോള്‍ അമ്മ അടുത്തു നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. വുമണ്‍സ് ഡേ സ്പെഷ്യല്‍ എന്ന അടിക്കുറിപ്പിലാണ് ഉപാസന വിഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയല്ല ഇങ്ങനെയാണ് വനിതാ ദിന ആശംസകള്‍ നല്‍കേണ്ടത് എന്നാണ് ആരാധകരുടെ കമന്റുകള്‍.
കഴിഞ്ഞ ദിവസം താരം ഭാര്യയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിനായി ജാംനഗറിലേക്ക് െ്രെപവറ്റ് ജെറ്റില്‍ പോകുന്നതിനിടെയാണ് താരം ഭാര്യയുടെ കാലുകള്‍ മസാജ് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....