
Malayalam Breaking News
പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന ബിഗ് ബോസിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത് !!
പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന ബിഗ് ബോസിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത് !!
Published on

പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന ബിഗ് ബോസിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത് !!
മോഹൻലാൽ അവതാരകനായെത്തുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബിഗ്ബോസ് പറ്റിക്കലാണ്, അണിയറയിൽ നടക്കുന്നത് വലിയ കളികൾ ആണെന്നുമുള്ള വാർത്തകൾ മുൻപും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ബിഗ്ബോസിനെ വിമർശിച്ച് ഒരു ആരാധകൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് ആരാധകൻ ബിഗ് ബോസിലെ കള്ളക്കളികൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പേർളി മാണി ഒരിക്കലും ബിഗ്ബോസിന്റെ വിന്നർ ആവില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. അതിന് നിരവധി കാരണങ്ങൾ അയാൾ നിരത്തുന്നുമുണ്ട്. മറ്റു ഭാഷകളിലെ ബിഗ്ബോസിനെ അപേക്ഷിച്ച റേറ്റിങ് കുറവായിരുന്ന മലയാളം ബിഗ്ബോസിന് റേറ്റിംഗ് ഉയർത്താൻ ഒരു ‘പ്രണയം’ ആവശ്യമായിരുന്നു. അതിന് വേണ്ടി പേർളിയെ ബലിയാടാക്കുകയായിരുന്നു എന്നാണ് ഈ വൈറലായ പോസ്റ്റിൽ പറയുന്നത്. ആദ്യ ആഴ്ചകളിൽ ‘പേളി -ശ്രീനിഷ് ‘ ബന്ധത്തെ ചാനൽ എത്രത്തോളം ബൂസ്റ്റ് ചെയ്തു എന്ന് നമ്മൾ പ്രേക്ഷകർ കണ്ടതുമാണ്. ഇപ്പൊ ഈ ബന്ധം ഏഷ്യാനെറ്റിന് ഒരു ബാധ്യത ആയെന്നാണ് ഈ കുറിപ്പിൽ പറയുന്നത്.
അതുകൊണ്ട് പേർളിക്കെതിരെ ഒരു ജനവികാരം ഇളക്കിവിടാൻ നെഗറ്റീവായുള്ള വിഡിയോകൾ മാത്രമേ ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നുള്ളൂ. ആദ്യ ആഴ്ചകളിലെ ക്യൂട്ട് കാമുകി ഇപ്പോൾ ക്രൂരയും തേപ്പുകാരിയും ഒക്കെ ആയി മാറിയെന്നും ഈ ആരാധകൻ പറയുന്നു. നെഗറ്റീവ് ഇമേജ് പേളിക്ക് നൽകിയേ അടങ്ങൂ എന്നൊരു വാശി ഉള്ള പോലെയാണ് അണിയറപ്രവർത്തകരുടെ ഇപ്പോഴത്തെ പെരുമാറ്റം.
കൂടുതൽ പ്രതിഫലം വാങ്ങി ഇരുന്ന കണ്ടസ്റ്റന്റുകൾ ഒക്കെ അപ്രതീക്ഷിതമായി പുറത്താകുന്ന കാര്യവും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട് .രഞ്ജിനിയെ ഒക്കെ പുറത്താക്കിയത് അനാവശ്യമായാണെന്നും കുറിപ്പിൽ പറയുന്നു. പൈങ്കിളി പ്രണയം റേറ്റിംഗ് ഉയർത്തും എന്ന കാരണം കൊണ്ട് ഇത്രനാൾ പിടിച്ചു നിന്ന പേർളി ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും, ഇപ്പൊ ഉള്ളവരിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന പേർളി ആവാം ഇനി പുറത്താകാൻ പോകുന്നതെന്നുമുള്ള സംശയവും കുറിപ്പിൽ പ്രകടിപ്പിക്കുന്നു.
പേർളി മാണി ഷോ എന്ന് പേരുദോഷം കേട്ട ബിഗ്ബോസ് മലയാളത്തിന്റെ ആ പേരുദോഷം മാറ്റാനായി ഒരിക്കലും പേർളിയെ വിന്നർ ആക്കാതിരിക്കാൻ ബിഗ്ബോസ് ശ്രമിക്കുമെന്നും, വോട്ടിങ്ങിൽ വരെ കള്ളത്തരമുണ്ടെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Viral Facebook post about another face of Bigg Boss show
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...