
Social Media
താടി വടിച്ച് തല മൊട്ടയടിച്ച് അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ
താടി വടിച്ച് തല മൊട്ടയടിച്ച് അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ

2023ല്‍ രണ്‍ബീര്‍ കപൂര്‍ നായകനായി പുറത്തെത്തിയ ചിത്രമായിരുന്നു അനിമല്‍. ചിത്ത്രതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. ചിത്രത്തിന്റെ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ ഇതിനെല്ലാം തക്കതായ മറുപടിയും കൊടുത്തിരുന്നു. ലോകമെമ്പാടും 900 കോടി രൂപയാണ് അനിമല്‍ എന്ന സിനിമ നേടിയത്. രണ്‍ബീറിന്റെയും സംവിധായകന് സന്ദീപിന്റെയും കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ചിത്രം.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തില്‍ സന്ദീപ് സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ നീളമുള്ള താടിയോടെ കാണപ്പെട്ട സന്ദീപ് താടി വടിച്ച് തല മൊട്ടയടിച്ചാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. തിരുപ്പതിയില്‍ വഴിപാട് പ്രകാരമാണ് സന്ദീപ് താടിവടിച്ച് മൊട്ടയടിച്ചത്.
സന്ദീപ് പിങ്ക് സ്കാര്‍ഫിനൊപ്പം നീല കുര്‍ത്ത ധരിച്ച് ആരാധകര്‍ക്കൊപ്പം ഫോട്ടോഗ്രാഫുകള്‍ക്ക് പോസ് ചെയ്തുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. പ്രഭാസ് നായകനായ സ്പിരിറ്റ് എന്നതാണ് തന്റെ അടുത്ത ചിത്രം എന്നാണ് സന്ദീപ് പറയുന്നത്.
രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ റിലീസ് ചെയ്തത് മുതല്‍ പല കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ത്രീവിരുദ്ധതയെയും പുരുഷത്വത്തെയും മഹത്വവല്‍ക്കരിക്കുന്നതായി പലരും ആരോപിച്ചിരുന്നു.
ഡിസംബര്‍ 1 ന് റിലീസ് ചെയ്ത അനിമല്‍ ഒരു യുവാവും അവന്റെ അച്ഛനും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. തന്റെ പിതാവിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു ആന്റി ഹീറോയായി രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.
അതേ സമയം അടുത്തിടെ ഒരു ചിത്രത്തിന്റെ പ്രമോഷന് ഈവന്റില്‍ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ തന്റെ അടുത്ത ചിത്രമായ സ്പിരിറ്റിനെക്കുറിച്ച് ഒരു അപ്ഡേറ്റ് പങ്കിട്ടിട്ടുണ്ട്. സ്പിരിറ്റിന്റെ ഷൂട്ടിംഗ് 2024 അവസാനത്തോടെ ആരംഭിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പൊലീസ് വേഷത്തില്‍ ആയിരിക്കും പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...