
Malayalam
‘മണിമുറ്റത്താവണി പന്തല്‍ മേലാപ്പു പോലെ..’; റോഡ് ഷോയില്‍ ആവേശമായി സുരേഷ് ഗോപി!
‘മണിമുറ്റത്താവണി പന്തല്‍ മേലാപ്പു പോലെ..’; റോഡ് ഷോയില്‍ ആവേശമായി സുരേഷ് ഗോപി!

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേയ്ക്ക് കടന്നിരിക്കുകയാണ് കേരളം. തൃശൂര്‍ പിടിച്ചെടുക്കാനുള്ള പ്രചാരണം സുരേഷ് ഗോപിയും ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഇടയില്‍ താരത്തിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്. പ്രചാരണത്തിനിടയില്‍ കേട്ട ഒരു ഗാനത്തിന് ചുവടുകള്‍ വച്ചിരിക്കുകയാണ് താരം.
സുരേഷ് ഗോപി അഭിനയിച്ച ‘മണിമുറ്റത്താവണി പന്തല്‍ മേലാപ്പു പോലെ..’ എന്ന ഗാനത്തിനാണ് അദ്ദേഹം പ്രചാരണത്തിനിടയില്‍ കാറില്‍ നിന്നുകൊണ്ട് ചുവടുകള്‍ വച്ചത്. ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും.
സുരേഷ് ഗോപി, മീന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജോണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ഡ്രീംസ് എന്ന സിനിമയിലെ മനോഹരമായ ഗാനമാണിത്. ഈ ഗാനത്തിലെ സുരേഷ് ഗോപിയുടെ ചുവടുകള്‍ ഇന്നും വൈറലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചുവടുകള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. കൊല്ലത്ത് നിന്നും തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് പേരാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
ഹാരം അണിയിച്ചും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും സുരേഷ് ഗോപിയെ ബിജെപി പ്രവര്‍ത്തകരും ജനങ്ങളും സ്വീകരിച്ചു. വളരെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ റോഡ് ഷോ ജനങ്ങള്‍ ഏറ്റെടുത്തത്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...