Connect with us

ശബ്ദത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കപ്പെട്ടിട്ടുണ്ട്; അര്‍ജുന്‍ ദാസ്

Malayalam

ശബ്ദത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കപ്പെട്ടിട്ടുണ്ട്; അര്‍ജുന്‍ ദാസ്

ശബ്ദത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കപ്പെട്ടിട്ടുണ്ട്; അര്‍ജുന്‍ ദാസ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് അര്‍ജുന്‍ ദാസ്. അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം ശ്രദ്ധിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇപ്പോഴിതാ തന്റെ ശബ്ദത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ താന്‍ ഒരുപാട് തവണ കളിയാക്കപ്പെട്ടിട്ടുണ്ടെന്നാണ് അര്‍ജുന്‍ ദാസ് പറയുന്നത്.

സംസാരിക്കുമ്പോള്‍ വയസായിട്ടുള്ള ഒരാള്‍ വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട് കളിയാക്കുമായിരുന്നു എന്നാണ് അര്‍ജുന്‍ ദാസ് പറയുന്നത്.

ചെറുപ്പത്തില്‍ ഒരുപാട് ആളുകള്‍ എന്റെ വോയ്‌സിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ട്. ആ സമയത്ത് വയസായിട്ടുള്ള ഒരാള്‍ വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട് കളിയാക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴും പല ആളുകള്‍ക്കും എന്റെ ഈ വോയിസ് ഇഷ്ടമല്ല. പക്ഷേ എനിക്ക് സന്തോഷമുള്ള കാര്യം എന്തെന്നുവെച്ചാല്‍ കുറച്ച് പേര്‍ക്കെല്ലാം എന്റെ വോയിസ് ഇഷ്ടമാണ്.

ഞാന്‍ ചെയ്യുന്ന ഓരോ സിനിമയിലൂടെയും സംവിധായകര്‍ പെര്‍ഫോമന്‍സിന്റെ കൂടെ എന്റെ വോയിസും കൂടെ ഇഷ്ടപ്പെടും. അവരെല്ലാം ഇത് രണ്ടും ഇഷ്ടപ്പെടുന്നത് വരെ ഞാന്‍ കഠിനാധ്വാനം ചെയ്യും.’ എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ ദാസ് പറഞ്ഞത്.

More in Malayalam

Trending

Recent

To Top