Connect with us

പ്രേമലു തിയേറ്ററില്‍ കണ്ടത് പതിനാല് തവണ; ആരാധികയ്ക്ക് ഗംഭീര സര്‍പ്രൈസുമായി നിര്‍മാതാക്കള്‍

Malayalam

പ്രേമലു തിയേറ്ററില്‍ കണ്ടത് പതിനാല് തവണ; ആരാധികയ്ക്ക് ഗംഭീര സര്‍പ്രൈസുമായി നിര്‍മാതാക്കള്‍

പ്രേമലു തിയേറ്ററില്‍ കണ്ടത് പതിനാല് തവണ; ആരാധികയ്ക്ക് ഗംഭീര സര്‍പ്രൈസുമായി നിര്‍മാതാക്കള്‍

പ്രേമലു പതിനാല് തവണ തിയേറ്ററില്‍ കണ്ട ആരാധികയ്ക്ക് ഭാവന സ്‌റുഡിയോസിന്റെ സമ്മാനം. പ്രേമലു മൂവി പതിനാലു തവണ തീയറ്ററില്‍ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇന്‍സ്റ്റ ഗ്രാം പേജില്‍ കമന്റ് ചെയ്ത കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആര്‍ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തീയറ്ററില്‍ പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാന്‍ പാസ് ഇഷ്യു ചെയ്തത്.

ഭാവന സ്‌റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്‌പെഷല്‍ സമ്മാനം ആര്യയ്ക്ക് കൈമാറിയത് . ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാന്‍ പ്രേമലു കണ്ട് കണ്ട് മരിക്കും ‘എന്നാണ് പാസ് ലഭിച്ച ശേഷം ആര്യ ഇന്‍സ്റ്റയില്‍ കുറിച്ചത് .

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. കളക്ഷനിലും കുതിച്ചു. പിന്നാലെ വന്ന ചിത്രങ്ങള്‍ക്കൊപ്പം കിടപിടിച്ച് ഇതുവരെ ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 75 കോടി അടുപ്പിച്ചാണെന്നാണ് അനൗദ്യോഗിക കണക്ക്.

വൈകാതെ തന്നെ പ്രേമലു 100 കോടി തൊടുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന് പിന്നാലെ ഇപ്പോള്‍ ട്രെയിലറും റിലീസ് ചെയ്തിരിക്കുകയാണ്. കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള ഡബ്ബിങ്ങുകളാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

ഹൈദ്രാബാദ് ബേയ്‌സ് ചെയ്തുള്ള സിനിമയായത് കൊണ്ട് തന്നെ ഇനി മുതല്‍ ചിത്രം തെലുങ്ക് സംസാരിച്ച് തുടങ്ങുമെന്നാണ് ഏവരും പറയുന്നത്. കേരളത്തില്‍ ചിത്രം തീര്‍ത്ത തരംഗം തെലുങ്കിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയും. മാര്‍ച്ച് 8നാണ് റിലീസ്. എസ് എസ് കാര്‍ത്തികേയ ആണ് പ്രേമലു തെലുങ്കില്‍ വിതരണത്തിന് എത്തിക്കുന്നത്.

More in Malayalam

Trending

Recent

To Top