
Malayalam
‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും
‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന് ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ് താരം കവിയൂര്‍ പൊന്നമ്മയെക്കാണാന് എത്തിയത്. കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ചിത്രവും ബൈജു പങ്കുവെച്ചു.
‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നവരും നിരവധിയാണ്. തിരക്കിമനിടയിലും ഓടിയെത്താന്‍ മനസ് കാണിച്ചല്ലോ, മനോഹരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പ്രായാധിക്യം കാരണം സിനിമയില്‍ സജീവമല്ലാതിരിക്കുന്ന കവിയൂര്‍ പൊന്നമ്മയെ നേരത്തെ സംവിധായകന് ഷാജി കൈലാസ് വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഭാര്യ ആനി, നിര്‍മാതാവ് ആല്വിന് ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ കാണാനെത്തിയത്.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറില്പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
2021 ല്‍ റിലീസ് ചെയ്ത ‘ആണു പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....