
News
ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് കോടതി
ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് കോടതി
Published on

സിനിമയിലും രാഷ്ട്രീയത്തിലും ശോഭിച്ച നില്ക്കുന്ന താരമാണ് ജയപ്രദ. ഇപ്പോഴിതാ മുന്‍ എംപിയും ചലച്ചിത്ര നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍ പ്രദേശ് കോടതി. തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.
വിചാരണ നടക്കുമ്പോള്‍ ഏഴുതവണ സമന്‍സ് അയച്ചിട്ടും താരം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണു ജയപ്രദയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിനകം കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
ജയപ്രദ എവിടെയാണെന്ന കാര്യത്തില്‍ വിവരമില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണു താരം ഒളിവിലാണെന്നും എത്രയും വേഗം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചത്. താരത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടു കേസുകളാണ് ജയപ്രദയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ റാംപുരില്‍നിന്നു ജനവിധി തേടിയ ജയപ്രദ സമാജ്വാദി പാര്‍ട്ടിയിലെ അസംഖാനോടു പരാജയപ്പെട്ടിരുന്നു. 2004ലും 2009ലും റാംപുരില്‍നിന്ന് സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലെത്തിയിട്ടുള്ള വ്യക്തിയാണ് ജയപ്രദ.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...