
Actor
പത്താം വിവാഹ വാര്‍ഷികം ആഘോഷമാക്കി അജു വര്‍ഗീസും ഭാര്യയും
പത്താം വിവാഹ വാര്‍ഷികം ആഘോഷമാക്കി അജു വര്‍ഗീസും ഭാര്യയും

ജഗതി ശ്രീകുമാറിന്റെ കാല് തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ പഴയ ജഗതി കാലത്തെ ഹാസ്യത്തിന്റെ കരുത്ത് പകര്‍ന്ന് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ് ഇന്ന് അജുവിന്റെ പങ്ക്. ഹാസ്യവേഷങ്ങള്‍ മാത്രമല്ല നായക, ഉപനായക വേഷങ്ങള്‍ ഭദ്രമാണ് അജുവിന്റെ കൈകളിലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതിനിടെ നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും വേഷങ്ങളിലും അജു തിളങ്ങി.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ അജുവിനായി. വിനീത് ശ്രീനിവാസന് യുവതാരങ്ങളെ വച്ച് ഒരുക്കിയ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ ആയിരുന്നു അജുവിന്റെ താരോദയം. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഏറ്റവും തിരക്കേറിയ നടന്മാരുടെ നിരയിലേക്കും താരം ഉയര്‍ന്നുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ സിനിമാ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അത്തിരത്തിലൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അജു. വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് അജു വര്‍ഗീസും ഭാര്യയും. ഒരു ദശാബ്ദത്തിന്റെ ഓര്‍മ്മകളില്‍ എന്നാണ് അദ്ദേഹം അഗസ്റ്റീനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പറഞ്ഞത്. പിന്നാലെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
2014 ഫെബ്രുവരിയിലായിരുന്നു അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം. വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിലൊടുവില്‍ വിവാഹിതരായെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ തങ്ങളുടേത് ഒരിക്കലും ഒരു ലവ് മാര്യേജ് അല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രണയം സംഭവച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് നടന് പറഞ്ഞത്.
അതേസമയം, നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തെത്താനുള്ളത്. പൂവന്‍കോഴി സാക്ഷിയായ അസാധാരണ കേസ് ആണ് അജുവിന്റെ പുതിയ ചിത്രം. 1993 ല്‍ കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ
പി വി ഷാജികുമാര്‍ എഴുതിയ സാക്ഷി എന്ന കഥയാണ് സിനിമയാകുന്നത്.
ഈ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം, മിഥുന് മാനുവല്‍ തോമസിന്റെ അസോസിയേറ്റായ രാഹുല്‍ ആര് ശര്‍മ്മ സംവിധാനം ചെയ്യുന്നു. പി വി ഷാജികുമാര്‍ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തന്‍ പണം, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാര്‍. കാസര്‍ഗോഡ്, മംഗലാപുരം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.
1993 ഒക്ടോബര്‍ 9 ന് കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്തെ കര്‍ഷകനായ ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതിയും കൊല്ലപ്പെട്ട കേസ് ആണിത്. ഇവരുടെ വീട്ടുപറമ്പില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച കര്‍ണാടക സാ?ഗര്ക്കാരി റോഡ് സ്വദേശിയായ ഇമാം സുഹൈന്‍ ആയിരുന്നു പ്രതി. ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടുവളപ്പില്‍ കുഴിച്ച കുഴിയില്‍ ഇറങ്ങിയിരുന്ന് പ്രാര്‍ഥിക്കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടതിന് ശേഷം ഇമാം ഹുസൈന് ഇവരെ മണ്‍വെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് രേഖ.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഏക സാക്ഷി ഇമാം ഹുസൈന്റെ കയ്യിലുണ്ടായിരുന്ന പൂവന്‍കോഴി മാത്രമായിരുന്നു. കൊലയ്ക്ക് ശേഷം ഇമാം ഹുസൈന്റെ വീട്ടില്‍ കണ്ടെത്തിയ കോഴിയെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ തെളിവായി വളര്‍ത്തിയിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...