
Actress
സന്നദ്ധസംഘടനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍
സന്നദ്ധസംഘടനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍
Published on

സന്നദ്ധസംഘടനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസില്‍ സീരിയല്‍ നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍.
തന്റെപേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യര്‍ഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഗാനരചയിതാവും മക്കള്‍ നീതി മയ്യം നേതാവുമായ സ്നേഹന്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസില്‍ സ്നേഹന്‍ പരാതി നല്‍കിയത്. സ്നേഹന്‍ ഫൗണ്ടേഷന് എന്നപേരില്‍ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി.
എന്നാല്‍, ഇത് സ്നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താന്‍ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു. ആരോപണത്തിന്റെ പേരില്‍ സ്നേഹനെതിരെ പോലീസില്‍ പരാതിയും നല്കി. പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു.
ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...