
Malayalam
മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന വാശിയില്‍ ഫിയോക്; അടിയന്തര യോഗം വിളിച്ച് സിനിമാ സംഘടനകള്‍
മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന വാശിയില്‍ ഫിയോക്; അടിയന്തര യോഗം വിളിച്ച് സിനിമാ സംഘടനകള്‍

വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന കടുത്ത തീരുമാനത്തിലാണ് ഫിയോക്. ഇതിനിടെ ഇന്ന് ഫിയോക്കിന്റെ യോഗം കൊച്ചിയില്‍ നടക്കും. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഫിയോക്കിന്റെ സത്യവാങ്മൂലം ലംഘിച്ച് തിയേറ്ററില്‍ നല്‍കുന്നതാണ് മരത്തിന്റെ പ്രധാന കാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത് കൂടാതെ ഷെയറിംഗ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്ട്രിബ്യൂഷന്, പേസ്റ്റിംഗ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇത് വിതരണക്കാര്‍ തള്ളിയിരുന്നു. നാല് മലയാള സിനിമകളാണ് ഈയാഴ്ച റിലീസിന് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ 22 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിയോക്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
ഈ യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ സമരം ആരംഭിക്കുമെന്ന് തന്നെയാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രമാണ് 22ന് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ‘ഫാമിലി’, ‘ഡയല് 100’ എന്നീ ചിത്രങ്ങള്‍ 23ന് ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ‘വണ്‍സ് അപ്പോണ്‍ എ ടൈം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...