
Actress
ചില വേഷങ്ങള്‍ എന്നെക്കാള്‍ നന്നായി മറ്റുള്ള നായികമാര്‍ക്ക് ചെയ്യാന്‍ കഴിയും; ആലിയ ഭട്ട്
ചില വേഷങ്ങള്‍ എന്നെക്കാള്‍ നന്നായി മറ്റുള്ള നായികമാര്‍ക്ക് ചെയ്യാന്‍ കഴിയും; ആലിയ ഭട്ട്

നിരവധി ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിന്റെ ‘എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്’ 2021 ല്‍ ആണ് പ്രഖ്യാപിച്ചത്. ഇതുവരെ മൂന്ന് പ്രോജക്ടുകള്‍ നിര്‍മ്മിച്ചു. അവയില്‍ രണ്ടെണ്ണം ആലിയ നായികയായ ‘ഡാര്ലിംഗ്സ്’, ‘ജിഗ്ര’ എന്നിവയാണ്.
എന്നാല്‍ ‘പോച്ചര്‍’ എന്ന മലയാളം വെബ് സീരീസ് നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങള്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ആലിയ മറുപടി നല്‍കിയിരിക്കുകയാണ് .
‘എല്ലാ വേഷങ്ങളും എനിക്ക് ചേരില്ല. ചില വേഷങ്ങള്‍ എന്നെക്കാള്‍ നന്നായി മറ്റുള്ള നായികമാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് കഥ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. അത് തുറന്നു പറയാറുമുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്.
ഒരു ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ എന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമല്ല അതില്‍ ഉള്പെടുന്നവരുടെ കാഴ്ചപ്പാടും പരിഗണിക്കാറുണ്ട്’ ആലിയ പറഞ്ഞു. ഒരഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.
‘ആര് ആര് ആറി’ലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ച ആലിയ ആദ്യമായാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി ‘പോച്ചര്‍’ എന്ന മലയാളം സംരംഭത്തിന്റെ ഭാഗമാകുന്നത്. മലയാളത്തില്‍ ആലിയയെ അഭിനേതാവായി എന്ന് കാണാന്‍ കഴിയുമെന്ന ചോദ്യത്തിന് നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും അഭിനയിക്കുമെന്നും ആലിയ പറഞ്ഞു.
എട്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പോച്ചര്‍ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളില്‍ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാന്‍ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ നടത്തുന്ന ജീവന് മരണ പോരട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 23നാണ് പോച്ചര്‍ െ്രെപമില്‍ സ്ട്രീമിം?ഗ് ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...