
Hollywood
61കാരനായ നടന് 36കാരിയായ കാമുകി; പ്രണയം പരസ്യമാക്കി ടോം ക്രൂയിസ്
61കാരനായ നടന് 36കാരിയായ കാമുകി; പ്രണയം പരസ്യമാക്കി ടോം ക്രൂയിസ്

ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂയിസ്. ഇപ്പോഴിതാ തന്റെ പുതിയ പ്രണയം ഔദ്യോഗികമാക്കി ഹോളിവുഡ് സൂപ്പര്‍താരം. 61കാരനായ ടോം ക്രൂസിന്റെ കാമുകി 36കാരിയായ റഷ്യന്‍ സുന്ദരി എല്‍സീന ഖൈറോവ ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ കുറെ ആഴ്ച്ചകളായി അവര്‍ ഇരുവരും ഒരുമിച്ചാണ് താമസമെന്നും സ്വകാര്യത താല്പര്യപ്പെടുന്നതിനാല് പൊതുവിടങ്ങളില്‍ വച്ച് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നത് അവര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്‍സീനയുടെ അപ്പാര്‍ട്ട്മെന്റില്‍ ടോം ക്രൂയിസ് താമസിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുള്ള ഇരുവരും ലണ്ടനിലെ എയര്‍ ആംബുലന്‍സിനെ സഹായിക്കാന്‍ ചേര്‍ന്ന ചാരിറ്റി ഡിന്നറില്‍ വില്ല്യം രാജകുമാരന്റെ അതിഥികളായി എത്തിയിരുന്നു.
ഈ പരിപാടിയില്‍ ഇവര്‍ ഒന്നിച്ച് നൃത്തം ചെയ്തിരുന്നു. പരിപാടിയില്‍ ഇവര്‍ മുഴുവന്‍ സമയവും ഒന്നിച്ചായിരുന്നു. ടോം ക്രൂയിസ് ഇതുവരെ മൂന്ന് വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. മിമി റോജേഴ്സ്, നിക്കോള്‍ കിഡ്മാന്, കാറ്റി ഹോംസ് എന്നിവരാണ് ടോം ക്രൂസിന്റെ മുന്‍ ഭാര്യമാര്‍.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...