
Malayalam Breaking News
“ഒൻപതു മാസം ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു “- നിവിൻ പോളി
“ഒൻപതു മാസം ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു “- നിവിൻ പോളി
Published on

By
“ഒൻപതു മാസം ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു “- നിവിൻ പോളി
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ റിലീസിനെ പറ്റി റിപോർട്ടുകൾ ഒന്നുമില്ലെങ്കിലും നിവിൻ പോളിയുടെ കൊച്ചുണ്ണിയെ കാണാൻ ആരാധകർക്ക് ധൃതിയായി . മാത്രമല്ല മോഹൻലാലും ചിത്രത്തിലുണ്ടെന്നുള്ളത് സിനിമക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്. സിനിമയെ പറ്റി തനിക്കും വലിയ പ്രതീക്ഷയായണുള്ളതെന്നു നിവിൻ പോളി പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്നും നിവിന്‍ പറഞ്ഞു. ദുബായില്‍ മികച്ച നടനുള്ള സൈമ അവാര്‍ഡ് വാങ്ങുന്നതിനിടയിലാണ് താരം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കളരി പഠിച്ചു. അത് വലിയ വെല്ലുവിളിയായിരുന്നു. വലിയ പ്രതീക്ഷയാണ് സിനിമയെ സംബന്ധിച്ച് എനിക്കുള്ളത്. പ്രേക്ഷകര്‍ക്ക് ഈ ചിത്രം തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്ന വിശ്വാസം എനിക്കുണ്ട്. നിവിന്‍ പറഞ്ഞു.
അതേസമയം കായംകുളം കൊച്ചുണ്ണിയുടെ പ്രിവ്യു ഷോ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിന്റെ ഹൈപ്പ് കഥയുടെ വിശാലമായ ക്യാന്‍വാസ് എന്നിവ തീര്‍ക്കുന്ന പ്രതിബന്ധങ്ങള്‍ ചെറുതല്ലെങ്കിലും റോഷന് ആന്‍ഡ്രൂസ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
nivin pauly about kayamkulam kochunni
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...