
News
ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹര്‍ജി തള്ളി കോടതി, സ്റ്റേ ഇല്ല
ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹര്‍ജി തള്ളി കോടതി, സ്റ്റേ ഇല്ല

പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റണാവത്ത് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നല്കിയ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി നായിക് പറഞ്ഞു.
വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ നടി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ബോളിവുഡില്‍ പലരെയും ആ ത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നല്‍കിയിരുന്നു.
ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ട ഇളവ് അനുവദിക്കാനാവില്ല. നേരത്തെ രണ്ട് കേസുകളും ക്രോസ് കേസുകളാണെന്ന് ഹര്‍ജിക്കാരി (കങ്കണ) വാദിച്ചിരുന്നില്ല. ജാവേദ് അക്തര്‍ റണാവത്തിനെതിരെ നല്കിയ മാനനഷ്ടക്കേസ് അന്ധേരിയിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അക്തറിനെതിരായ കങ്കണയുടെ പരാതി സെഷന്‍സ് കോടതി സ്റ്റേ ചെയ്യുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.
മാനനഷ്ടക്കേസ് വൈകിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി റണാവത്തിന്റെ ഹര്‍ജിയെ അക്തര്‍ ശക്തമായി എതിര്‍ത്തു. കങ്കണ വിവിധ കോടതികളില്‍ ഒമ്പത് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ടെന്നും അവയെല്ലാം തള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...