
News
ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മള് ചോദ്യം ചെയ്യേണ്ടതുണ്ട്; പാ രഞ്ജിത്ത്
ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മള് ചോദ്യം ചെയ്യേണ്ടതുണ്ട്; പാ രഞ്ജിത്ത്
Published on

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വിവധ രംഗത്തുനിന്നും നിരവധി പേരാണ് പങ്കെടുത്തത്. അമിതാഭ് ബച്ചന്, രജനികാന്ത്, അഭിഷേക് ബച്ചന്, അനുപം ഖേര്‍, വിവേക് ഒബ്റോയ്, രണ്‍ബീര്‍ കപൂര്‍, വൈകി കൗശല്‍, ജാക്കി ഷ്റോഫ്, ആയുഷ്മാന്‍ ഖുറാന, പവന് കല്യാണ്‍, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, മാധുരി ദീക്ഷിത്, ഭര്‍ത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങീ വന്‍ താരനിരയാണ് അയോദ്ധ്യയില്‍ എത്തിച്ചേര്‍ന്നത്.
തമിഴ്നാട്ടില്‍ നിന്നും രജനികാന്തും, ധനുഷും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങളാണ് ഇരുവര്‍ക്ക് നേരെയും ഉയര്‍ന്നുവരുന്നത്. ഇപ്പോഴിതാ രജനികാന്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് പാ രഞ്ജിത്ത്
‘500 വര്‍ഷം പഴക്കമുള്ള പ്രശ്നത്തിന്റെ പരിസമാപ്തിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മള് ചോദ്യം ചെയ്യേണ്ടതുണ്ട്.’ എന്നാണ് പാ രഞ്ജിത്ത് പ്രതികരിച്ചത്.
അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാദിനാവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ നിന്നും നിരവധി താരങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സംവിധായകന് അമല്‍ നീരദ് ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചത്. നടന് ഷെയ്ന് നിഗം ഡോ. ബി. ആര് അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചിരുന്നു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...