
Tamil
വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതില്‍ അതൃപ്തി; മകനോപ്പം ലണ്ടനിയേല്ക്ക് പോയി സംഗീത; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതില്‍ അതൃപ്തി; മകനോപ്പം ലണ്ടനിയേല്ക്ക് പോയി സംഗീത; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകര്‍ക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്.
നടന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഓണ്‍ സ്ക്രീനിലെ പ്രകടനവും വിജയയും പോലെ തന്നെ വിജയിയുടെ ഓഫ് സ്ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവെ അന്തര്‍മുഖനായ വിജയ് അഭിമുഖങ്ങളും മറ്റും നല്‍കാറില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പലപ്പോഴും പുറത്ത് വരുന്നത് ശരിയായ വാര്‍ത്തയാണെന്ന് ഉറപ്പിക്കാന്‍ പറ്റാറില്ല.
കുഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയിയുടെ വ്യക്തിജീവിതം വാര്‍ത്തകളില്‍ നിറയുകയാണ്. വിജയിയും ഭാര്യ സംഗീതയും പിരിഞ്ഞുവെന്നും പിരിയാന്‍ പോവുകയാണെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍. ഡോക്ടറായ സംഗീത വിവാഹ ശേഷം വീട്ടമ്മയായി മാറുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. പൊതുവേദികളിലൊന്നും അധികം പങ്കെടുക്കാറില്ല സംഗീത. എന്നാല്‍ വിജയ്ക്കൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്താറുണ്ട്.
പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സംഗീതയെ വിജയ്ക്കൊപ്പം എവിടേയും കാണാറില്ല. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിജയിയുടെ അച്ഛനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഭാര്യയുമായി പിണങ്ങിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഈയ്യടുത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് തന്റെ മകന് ജേസണ്‍ സഞ്ജയുമായും വിജയ് പിണക്കത്തിലാണെന്നായിരുന്നു.
അതേസമയം സംഗീത മകള്‍ക്കൊപ്പം ലണ്ടനിലാണെന്നും അതിനാലാണ് പരിപാടികളില്‍ എത്താത്തത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ തന്റെ സിനിമയുടെ ചിത്രീകരണ ശേഷം ലണ്ടനിലേയ്ക്ക് പോകുന്ന പതിവ് വിജയും തെറ്റിച്ചതോടെ സോഷ്യല്‍ മീഡിയയിലെ കഥകള്‍ പലവഴിക്കായി. ഇപ്പോഴിതാ എന്താണ് വിജയ്ക്കും സംഗീതയ്ക്കും ഇടയിലെ പ്രശ്നം എന്നതിനെ സംബന്ധിച്ചുള്ളൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും താല്പര്യം പ്രകടിപ്പിക്കാറുണ്ട് വിജയ്. പരസ്യമായി തന്നെ താരം തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴായി അറിയിക്കുകയും ചെയ്തു. വിജയിയുടെ സിനിമകളിലും ആ സൂചനകള്‍ ഉണ്ടാകാറുണ്ട്. അധികം വൈകാതെ തന്നെ താരം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിജയിയുടെ ഈ തീരുമാനത്തോട് ഭാര്യയ്ക്കും മകനും എതിര്‍പ്പാണെന്നും ഇതാണ് ഇവര്‍ക്കിടയിലെ വിള്ളലിന് കാരണമെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെയൊന്നും വസ്തുത അറിയാന്‍ സാധിച്ചിട്ടില്ല. തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും വിജയ് ഇതുവരേയും പ്രതികരിച്ചിട്ടുമില്ല. അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സമീപഭാവിയില്‍ സംഭവിക്കുമെന്നാണ് കരുതുന്നത്. താരത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ലിയോ ആണ് വിജയിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോട്ട് ആണ് വിജയിയുടെ പുതിയ സിനിമ. ചിത്രത്തിനായി പുതിയ മേക്കേവറിലാണ് വിജയ് എത്തുന്നത്. താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം.
ആരാധകര്‍ക്ക് ഫ്ളൈയിംഗ് കിസ് നല്കുന്ന വിജയ്യുടെ ലുക്ക് ചര്‍ച്ചയായിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത വിജയ് ആണ് വീഡിയോയിലുള്ളത്. വിജയ് യുടെ കരിയറിലെ 68ാമത് ചിത്രമാണ് ഇത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വിജയ് എത്തുന്നത്. രണ്ട് ലുക്കിലും പ്രായത്തിലുമുള്ള വിജയിയെയാണ് പോസ്റ്ററില്‍ കാണുന്നത്. ഡി എയ്ജിംഗ് എന്ന ടെക്നോളജി ഉപയോഗിച്ചാണ് വിജയ്യെ ചെറുപ്പക്കാരന് ആക്കിയിരിക്കുന്നത്. എന്നാല്‍ വിജയ്യുടെ പുത്തന്‍ ലു്ക്ക് കാണുമ്പോള്‍ താരം തന്നെയാകും മേക്കോവറില്‍ എത്തി റോള്‍ ചെയ്തിരിക്കുന്നതെന്നാണ് കമന്റുകള്‍. സ്നേഹയാണ് ചിത്രത്തില്‍ വിജയ്യുടെ നായികയായി എത്തുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...