
Hollywood
ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ അന്തരിച്ചു
ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ അന്തരിച്ചു

ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. എക്സ് മെന്‍: ഡേയ്സ് ഓഫ് ദി ഫ്യൂച്ചര്‍ പാസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
കാന്‍സര്‍ രോഗബാധിതനായ വിവരം താരം വെളിപ്പെടുത്തിയിരുന്നില്ല. മെക്സികോയില്‍ ജനിച്ച അഡാന്‍ കാന്‍ഡോ ഗായകന്, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ദി ക്ലീനിങ് ലേഡി എന്ന ടിവി സീരീസില്‍ പ്രധാന വേഷത്തില്‍ അഡാന്‍ എത്തിയിരുന്നു.
ദി ഫോളോയിങ്, നെറ്റ്ഫ്ളിക്സ് ചിത്രം നാര്‍ക്കോസ്, ബ്ലഡ് ആന്‍ഡ് ഓയില്‍, സെക്കന്‍ഡ് ചാന്‍സ് എന്നിവയിലും അഭിനയിച്ചു. ബിഫോര്‍ ടുമോറോ, ദി ഷോട്ട് എന്നീ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്റ്റെഫാനി ആന്‍ കാന്‍ഡോ ആണ് ഭാര്യ. റോമന്‍ ആല്‍ഡര്‍, ഈവ് ജോസഫൈന് എന്നിവര്‍ മക്കളാണ്.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...