
News
മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു
മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു
Published on

മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളിയായ സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ‘വില്ലാളി വീരന്’, തമിഴില്‍ ‘ആറുമനമേ’ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സുധീഷിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഈ ചിത്രം.
സൂപ്പര്‍ ഗൂഡ് ഫിലിംസിന്റെ ബാനറില്‍ ആര്.ബി ചൗദരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98 മത് സിനിമയ്ക്ക് താത്കാലികമായി പ്രൊഡക്ഷന്‍ നമ്പര്‍ 98 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
റോഡ് മൂവിയായാണ് ചിത്രം ഒരുങ്ങുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജനുവരി 22 നാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി. കൃഷ്ണമൂര്ത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. മുന്‍പ് ഇതേ ഫഹദ് ഫാസില്‍ വടിവേലു സുധീഷ് ശങ്കര്‍ കൂട്ടുക്കെട്ടില്‍ ‘ ‘ഹനുമാന് ഗിയര്‍’ എന്ന പേരില്‍ മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...