
News
രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍, വേട്ടയന് ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നു
രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍, വേട്ടയന് ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നു
Published on

2024ല്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനികാന്ത് നായകനായെത്തുന്ന വേട്ടയന്. ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്. കേരളത്തിലുള്‍പ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങളായി വേട്ടയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ദൃശ്യം പുറത്തുവന്നിരിക്കുകയാണ്. രജനികാന്തും ഫഹദ് ഫാസിലുമാണ് ചിത്രീകരണ ദൃശ്യത്തിലുള്ളത്. ഫോര്‍മല്‍ വേഷത്തിലാണ് രജനിയെങ്കില് ഫഹദ് അല്പം കളര്‍ഫുള്‍ വേഷത്തിലാണ്. സ്ലിങ് ബാഗും കാണാം. നേരത്തേ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും ലീക്കായിരുന്നു. അന്തരിച്ച നടന് വിജയകാന്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് പോയിരുന്നതിനാല്‍ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് രജനികാന്ത് ഇപ്പോള്‍.
രണ്ടാഴ്ചമുമ്പ് റിലീസ് ചെയ്ത ടൈറ്റില്‍ പ്രഖ്യാപന വീഡിയോക്ക് മികച്ച പ്രതികരണമായിരുന്നു ആരാധകരില്‍നിന്ന് ലഭിച്ചത്. അമിതാഭ് ബച്ചന്, റാണ ദഗ്ഗുബട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ടാവും. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. 1991ല്‍ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.
അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍, ദുഷാരാ വിജയന്, റിതിക സിംഗ് എന്നിവരാണ് നായികമാര്‍. ഇവരുടെ പോസ്റ്ററുകള്‍ നേരത്തേ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിരുന്നു. അനിരുദ്ധ് ആണ് തലൈവര്‍ ചിത്രത്തിന്റെ സംഗീതസംവിധാനം. എസ്.ആര്. കതിരാണ് ഛായാഗ്രഹണം. അന്‍ബറിവ് സംഘട്ടനസംവിധാനവും ഫിലോമിന്‍രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...