പ്രളയ മേഖലയില്‍ കൈത്താങ്ങ്; ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് പണവും ഭക്ഷണസാധനങ്ങളും നല്കി വിജയ്

തെക്കന്‍ തമിഴ്നാട്ടിലെ പ്രളയ മേഖലയില്‍ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പര്‍ താരം വിജയ്. തൂത്തുക്കുടിയിലെയും തിരുനെല്‍വേലിയിലെയും ദുരിതബാധിതര്‍ക്കാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള സഹായ വിതരണം.
പന്ത്രണ്ടരയോടെ തിരുന്നേല്‍വേലിയിലെ വേദിയില്‍ എത്തിയ വിജയ്, പ്രസംഗത്തിനു മുതിര്‍ന്നില്ല. ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് പണവും ഭക്ഷണസാധനങ്ങളും നല്‍കുന്നത്.
ചെന്നൈ പ്രളയസമയത്തു സര്‍ക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാള്‍ സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളില്‍ ആണ് വിജയ് മക്കള്‍ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.
2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുന്‍പ് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആണ് പുതിയ നീക്കങ്ങള്‍.
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...