
Malayalam
എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്… മോശമായി ഞാൻ ഒന്നും പറയില്ല; ഗോപിസുന്ദറിനെക്കുറിച്ച് അഭയ
എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്… മോശമായി ഞാൻ ഒന്നും പറയില്ല; ഗോപിസുന്ദറിനെക്കുറിച്ച് അഭയ

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി. ഗായികയായ അഭയ സോഷയ്ല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. മോഡലിംഗിലും ഏറെ താല്പര്യമുണ്ട് അഭയയ്ക്ക്. താരം പങ്കുവെക്കുന്ന ബോള്‍ഡ് ഫോട്ടോഷൂട്ടുകളെല്ലം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരിലും അഭയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുവരും പിന്നീട് പ്രണയ ബന്ധം അവസാനിപ്പിക്കുകയും ജീവിതത്തില്‍ മുന്നോട്ട് പോവുകയും ചെയ്തു. പക്ഷെ സോഷ്യല്‍ മീഡിയ ഇപ്പോഴും ആ ബന്ധം മറന്നിട്ടില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനിലെ മനോഹരമായ പാട്ടിലൂടെ കയ്യടി നേടുകയാണ് അഭയ. എന്നാല്‍ താന്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് പോലും അറിയാതെയായിരുന്നു അഭയ ആ പാട്ട് പാടിയത്.
അതേസമയം സിനിമാക്കാരുടെ പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകാൻ അധികസമയം വേണ്ട. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നയാളാണ് സംഗീതസംവിധായകൻ ഗോപിസുന്ദർ. അദ്ദേഹത്തിന്റെ ഒന്നിലേറെ പ്രണയബന്ധങ്ങളും വേർപിരിയലുകളും സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. ഇപ്പോഴിതാ ഗോപിസുന്ദറുമായി ബന്ധം പിരിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ച് മോശം പറയാനില്ലെന്ന് വ്യക്തമാക്കുകയാണ് അഭയ ഹിരൺമയി. ‘അദ്ദേഹവുമായി പിരിയേണ്ടിവന്നതിൽ എനിക്ക് പ്രശ്നങ്ങളുണ്ട്. പക്ഷെ അത് എന്റെ വ്യക്തിപരമായ പ്രശ്നങ്ങളാണ്. അത് നാട്ടുകാരോട് ഞാന്‍ വിശദമാക്കണം എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. അത് ശരിയല്ല. അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റേതായ പ്രശ്നങ്ങള്‍ കാണുമെന്നും തുറന്നുപറയുകയാണ് അഭയ.
വേര്‍പിരിഞ്ഞിട്ടും പരസ്പരം ബഹുമാനത്തോടെയാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് അഭയ പറയുന്നു. പരസ്പരം കുറ്റങ്ങള്‍ പറയുകയോ ഒന്നുമുണ്ടായില്ല. രണ്ട് പേര് ഒരുമിച്ച് ജീവിച്ചു. അവര്‍ പിരിഞ്ഞു. ഇരുവരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു. അപ്പോഴും പഴയത് കുത്തിപ്പൊക്കി കൊണ്ടു വരുമ്ബോള്‍ അവിടെ പ്രശ്നമുള്ളത് ചുറ്റും നില്ക്കുന്ന ആള്‍ക്കാര്‍ക്കാണ്. നിങ്ങള്‍ അങ്ങനെയാകാതെ സ്വന്തം ജോലിയും സ്വന്തം കാര്യവും നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായിട്ടും മാനസികമായിട്ടും സന്തോഷം ഉയര്‍ന്നു കൊണ്ടിരിക്കും. നമുക്കും സന്തോഷമേയുള്ളൂവെന്നും അഭയ പറഞ്ഞു.
പരസ്പരം ബഹുമാനിച്ച് പോകുന്നതില്‍ ഭയങ്കരമായ കഠിനാധ്വാനമുണ്ട്. അത് തീരുമാനിച്ച് കൊണ്ട് പോകുന്നതാണ്. അതങ്ങനെ വേണം എന്നാണ് വിചാരിക്കുന്നത്. എന്നെ ഇങ്ങനെ കാണാനാണ് താല്പര്യം. നിങ്ങള്‍ എന്ത് നെഗറ്റീവായി കാണാന്‍ ഉദ്ദേശിച്ചാലും എന്നെ പോസിറ്റീവായിട്ട് കാണാനാണ് എനിക്കിഷ്ടമെന്നാണ് അഭയ പറയുന്നത്’. അടുത്തിടെ വയനാട് എന്റെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍ പോയിരുന്നു. അവിടെ എന്റെ സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്ബോള്‍ നല്ല ലൈറ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ലാത്തിരി പൂത്തിരി കത്തിക്കാനാണ്. ആ പാട്ട് പാടാനാണ്. പക്ഷെ അത് കണക്ട് ചെയ്തത് വേറെ തരത്തിലേക്കാണ്. ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായാല്‍ എതിരെ നില്ക്കുന്ന ആളെക്കുറിച്ച് നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അങ്ങനെ പറയാന്‍ പറ്റില്ല എനിക്ക്. എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണെന്ന് പറഞ്ഞുകൊണ്ട് അഭയ തന്റെ നിലപാട് വ്യക്തമാക്കി.
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...