
Bollywood
ആനിമലിലെ ബംഗ്ലാവ് സെറ്റിട്ടതല്ല; ഇത് ഈ ബോളിവുഡ് താരത്തിന്റെ വീട്
ആനിമലിലെ ബംഗ്ലാവ് സെറ്റിട്ടതല്ല; ഇത് ഈ ബോളിവുഡ് താരത്തിന്റെ വീട്

4 ദിവസം കൊണ്ട് 450 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് രണ്‍ബിര്‍ കപൂറിന്റെ ‘അനിമല്‍’. ഇതോടെ താരത്തിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് അനിമല്‍. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുമ്പോഴും ചിത്രത്തിലെ സ്ത്രീവിരുദ്ധത അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
സിനിമയ്ക്ക് ഒപ്പം തന്നെ ചിത്രത്തില്‍ രണ്‍ബിറിന്റെ വീടായി കാണിക്കുന്ന ബംഗ്ലാവും ശ്രദ്ധ നേടുന്നുണ്ട്. വിശാലമായ പുല്‍ത്തകിടിയും ഇടനാഴികളുമായി റോയല്‍ ഫീല്‍ സമ്മാനിക്കുകയാണ് ഈ വീട്. യഥാര്‍ത്ഥത്തില്‍ ഇതൊരു കൊട്ടാരം തന്നെയാണ്. മാത്രമല്ല ഇതൊരു ബോളിവുഡ് താരത്തിന്റെ വീട് കൂടിയാണ്.
സെയ്ഫ് അലി ഖാന്റെ പട്ടൗഡി പാലസ് ആണ് അനിമലില്‍ രണ്‍ബിറിന്റെ വീടാക്കി മാറ്റിയിരിക്കുന്നത്. ഇതാദ്യമായല്ല, സെയ്ഫ് അലിഖാന് തന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസ് സിനിമാ ചിത്രീകരണത്തിനായി വിട്ടു നല്‍കുന്നത്. താണ്ഡവ് എന്ന െ്രെപം വീഡിയോ സീരീസിലും പട്ടൗഡി പാലസ് പ്രത്യക്ഷപ്പെട്ടിരുന്നു.
അതുപോലെ ‘ഈറ്റ്, പ്രേ, ലവ്’, ആമിര്‍ ഖാന്റെ ‘രംഗ് ദേ ബസന്തി’, വീര്‍സാറാ’, ‘മംഗള്‍ പാണ്ഡ’, ‘ഗാന്ധി മൈ ഫാദര്‍’ തുടങ്ങി നിരവധി ചിത്രങ്ങള്‍ പട്ടൗഡി പാലസില്‍ ചിത്രീകരിച്ചിട്ടുണ്ട്. സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തിനും തൈമൂര്‍ അലി ഖാന്റെ ഒന്നാം പിറന്നാളിനുമൊക്കെ വേദിയായത് പട്ടൗഡി പാലസ് ആയിരുന്നു.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ സെയ്ഫിന്റെയും കരീനയുടെയും വെക്കേഷന് ഹോമാണ് പട്ടൗഡി പാലസ് ഇപ്പോള്‍. ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...