തിൻ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണിൽ അതീവ സുന്ദരിയായി കുഞ്ഞാറ്റ! ചിത്രങ്ങൾ വൈറൽ
Published on

ഒരു കാലത്ത് ഉർവശി-മനോജ് കെ ജയൻ ജോഡി ആരാധകർ ഒരുപാട് സെലിബ്രേറ്റ് ചെയ്തിരുന്നു. എന്നാൽ വൈകാതെ ഇരുവരും വിവാഹമോചിതരായി. ഉർവശിയോടും മനോജ് കെ ജയനോടും മലയാളികൾക്കുള്ള സ്നേഹമാണ് ഇന്ന് ഇരുവരുടെയും മകൾ തേജലക്ഷ്മിക്കും ലഭിക്കുന്നത്.
മനോജ് കെ ജയന്റെ സംരക്ഷണയിലാണ് തേജലക്ഷ്മിയെന്ന കുഞ്ഞാറ്റ വളരുന്നത്. അമ്മയുടെ പകർപ്പാണ് തേജാലക്ഷ്മി. കുഞ്ഞാറ്റയുടെ കുസൃതിയും ചുറുചുറുക്കുള്ള പ്രകൃതവും ചിരിയും കാണുമ്പോൾ ഉർവശിയുടെ ചെറുപ്പം പ്രതിഫലിക്കാറുണ്ടെന്നാണ് ആരാധകർ പറയാറ്. തേജാലക്ഷ്മി ജയൻ എന്ന പേരിനേക്കാളും കുഞ്ഞാറ്റ എന്നാണ് ഏവർക്കും പരിചയം . വിദേശത്തു വിദ്യാർത്ഥിനിയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഇപ്പോൾ.
ഒരു വിവാഹത്തിന് പങ്കെടുത്ത തന്റെ പാർട്ടി ലുക്കിൽ താരപുത്രി ഇൻസ്റ്റഗ്രാമിൽ എത്തിച്ചേരുന്നു. തിൻ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണിലാണ് കുഞ്ഞാറ്റ . തന്റെ കൂട്ടുകാരികൾക്കൊപ്പമാണ് കുഞ്ഞാറ്റ പാർട്ടിയിൽ പങ്കെടുത്തത്. ഒരിടത്തു ഗ്ലാമർ എങ്കിൽ, മറ്റൊരിടത്തു തനി നാടൻ ലുക്കും കുഞ്ഞാറ്റയ്ക്ക് വഴങ്ങും. പരമ്പരാഗത ഇന്ത്യൻ വേഷം ധരിച്ചുള്ള ഗെറ്റപ്പിലെ കുഞ്ഞാറ്റയാണിത് . നാട്ടിലെത്തിയാൽ, രണ്ടു കുഞ്ഞനുജന്മാരെ കാണാൻ കുഞ്ഞാറ്റ ഓടിയെത്തും. അമ്മ ഉർവശിക്കൊപ്പമുള്ള ചിത്രങ്ങളിലും കുഞ്ഞാറ്റയെ കാണാൻ സാധിക്കും. വിദേശത്തു കൂടുതലും കൂട്ടുകാരികൾക്കൊപ്പമാണ് കുഞ്ഞാറ്റയെ കാണുക. അച്ഛൻ മനോജ് കെ. ജയൻ മകളെ കാണാൻ വിദേശത്തു പോകുന്നത് കുടുംബ സമേതമാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...