
News
പ്രണയവിവാഹത്തിന് പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ നടി ഷീല
പ്രണയവിവാഹത്തിന് പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ നടി ഷീല

നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര് വിവാഹമോചിതയാകുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. അഭിനയ ശില്പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭര്‍ത്താവ്. ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു.
‘ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും’ എന്നാണ് ഷീല എക്സ് പോസ്റ്റില്‍ കുറിച്ചത് വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. ചോളന് ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം. 2016ല്‍ ‘ആറാത്തു സിനം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. ‘ടു ലെറ്റ്’ എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ മാറ്റിമറിച്ചത്.
മലയാളത്തില്‍ ‘കുമ്പളങ്ങി നൈറ്റ്സി’ലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ‘മണ്ഡേല’, ‘പിച്ചൈക്കാരന്‍ 2’, ‘ജോതി’, ‘ന്യൂഡില്‍സ്’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍താണ്ഡ ഡബിള്‍ എക്സില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...