
Movies
മനസ്സമ്മതം കഴിഞ്ഞു! ഹിറ്റിന് പിന്നാലെ റിയല്‍ ലൈഫ് ബന്ധത്തെ കുറിച്ച് അച്ചുവും മഞ്ജുവും
മനസ്സമ്മതം കഴിഞ്ഞു! ഹിറ്റിന് പിന്നാലെ റിയല്‍ ലൈഫ് ബന്ധത്തെ കുറിച്ച് അച്ചുവും മഞ്ജുവും
Published on

മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. പ്രായഭേദമന്യേ നിരവധി ആരാധകരാണ് സാന്ത്വനത്തിന് ഉള്ളത്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അങ്ങനെ സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രമായാണ് മഞ്ജുഷ എത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് മഞ്ജുഷ. അതുപോലെ മഞ്ജുഷയ്ക്ക് ഒപ്പം നിൽക്കുന്ന ജോഡിയാണ് അച്ചു സുഗന്ദും.
എന്നാൽ ഈ പരമ്പരയ്ക്ക് പിന്നാലെ ഇരുവരും ആല്‍ബം പാട്ടുകളിലും ഷോര്‍ട്ട് ഫിലിമിലും എല്ലാം ഒന്നിച്ചു. യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കുകയാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അതിന് കൃത്യമായ കാരണവും ഉണ്ട്. ശരിക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണ് എന്ന് മഞ്ജുഷയും അച്ചുവും പറയുന്നു. സാന്ത്വനം സീരിയല്‍ ലൊക്കേഷനില്‍ വച്ച് അച്ചുവും മഞ്ജുവും ഇഷ്ടത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പ് നേരത്തെ വന്നിരുന്നു.
പ്രേക്ഷകരെ വിശ്വസിപ്പിക്കും വിധം തംപ് നെയിലോടു കൂടെ നേരത്തെ അച്ചു സുഗന്ദിന്റെ യൂട്യൂബ് ചാനലിലും ഒരു വീഡിയോ വന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇരുവരുടെയും മനസ്സമ്മതം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മനസ്സമ്മതം എന്നത് രണ്ടു പേരും ഒന്നിച്ച് അഭിനയിച്ച ഹ്രസ്വ ചിത്രമാണ്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞ കാര്യമാണ്, മനസ്സമ്മതം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തയായി വന്നത്.
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...