കഴിഞ്ഞ ദിവസമായിരുന്നു തന്റെയടുത്ത് സെല്‍ഫിയെടുക്കാനെത്തിയ ആരാധകന്റെ തലയ്ക്ക് അടിക്കുന്ന നാനാ പടേക്കറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ഇപ്പോഴിതാ വീഡിയോയ്ക്ക് പിന്നിലെ കഥ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അനില്‍ ശര്‍മ്മ. തന്റെ സിനിമയിലെ രംഗമാണിതെന്നും നാനാ ആരേയും തല്ലിയിട്ടില്ലെന്നും സംവിധായകന് പറയുന്നു.
കോസ്റ്റിയൂമില്‍ നില്ക്കുന്ന നാനയുടെ അടുത്തേയ്ക്ക് ഒരാള്‍ ഫോണുമായി സെല്‍ഫിയെടുക്കാന്‍ വരുന്നതും അയാളെ കൈയൊണ്ട് തലയ്ക്ക് ഇടിച്ച് രംഗത്ത് നിന്നും ഒഴിവാക്കുന്ന നാനയെയാണ് വീഡിയോയില്‍ കാണാനാവുക. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥന് ആരാധകനെ കഴുത്തിന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
നാനയ്ക്കൊപ്പമുള്ള ‘യാത്ര’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അനില്‍ ശര്‍മ്മ. ‘ഞാന്‍ ഈ വാര്‍ത്തയെക്കുറിച്ച് ഇപ്പോഴാണ് കേട്ടത്. നാന ആരെയും അടിച്ചിട്ടില്ല, മറിച്ച് എന്റെ സിനിമയില്‍ നിന്നുള്ള ഒരു ഷോട്ട് മാത്രമാണ് അത്. ബനാറസിലെ റോഡില്‍ വച്ചുള്ള സീനില്‍, നാനയുടെ അടുത്തേക്ക് വരുന്ന പയ്യന്റെ തലയില്‍ അടിക്കുന്ന ഷോട്ട് ചിത്രീകരിക്കുകയായിരുന്നു ഞങ്ങള്‍.
‘ഷൂട്ടിംഗ് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും. സൈബറിടങ്ങളില്‍ നാനയെ തെറ്റുകാരനായാണ് ചിത്രീകരിക്കുന്നത്, ഇത് തികച്ചും തെറ്റായ പ്രവര്‍ത്തിയാണ്. ജനങ്ങള്‍ സത്യാവസ്ഥ മനസിലാക്കണം, അദ്ദേഹം ആരെയും തല്ലിയിട്ടില്ല’ എന്നും സംവിധായകന് അനില്‍ ശര്‍മ്മ ആജ് തക്കിനോട് പറഞ്ഞു.
ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ നാനാ പടേക്കര്‍ ഏറെ നാള് സിനിമയില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘വാക്സിന് വാറി’ലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ ‘കാല’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് നാനാ പടേക്കര്‍ ഇതിനുമുന്‍പ് അവസാനമായി ചെയ്തത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...