
Actor
സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന് നാനാ പടേക്കര്‍
സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന് നാനാ പടേക്കര്‍

ഷൂട്ടിംഗ് നടക്കുന്നതിനിടെ സെല്‍ഫി എടുക്കാനെത്തിയ യുവാവിനെ തല്ലി നടന് നാനാ പടേക്കര്‍. വാരണാസിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇത് വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഗദര്‍ 2 എന്ന ചിത്രത്തിന് ശേഷം അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ നടക്കുകയാണ്. ഷൂട്ടിംഗ് കോസ്റ്റ്യൂമില്‍ നില്ക്കുന്ന തന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ കഴുത്തിന് പിന്നില്‍ നാനാ പടേക്കര്‍ അടിക്കുകയായിരുന്നു.
തുടര്‍ന്ന് ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
അതേസമയം, 2018ല്‍ നടി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ ആരോപണത്തിന് ശേഷം നാനാ പടേക്കര്‍ സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ നാനാ പടേക്കര്‍ക്കെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു.
2018ല്‍ രജനികാന്ത് ചിത്രം കാലായില്‍ നാനാ പടേക്കര്‍ വില്ലനായെത്തിയിരുന്നു. ഇതിന് ശേഷം ഈ വര്‍ഷം പുറത്തിറങ്ങിയ വാക്സിന് വാര് എന്ന ചിത്രത്തിലാണ് നാനാ പടേക്കര്‍ അഭിനയിച്ചത്. എന്നാല്‍ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ ദുരന്തമായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...