രാമലീല എമന്ന സൂപ്പര്‍ഹിറ്റ് ചിത്ത്രതിന് ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാന്ദ്ര. നവംബര്‍ പത്തിനായിരുന്നു ചിത്രം റിലീസായത്. തമന്നയാണ് നായിക. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് അന്തരിച്ച മുന്‍ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ഭര്‍ത്താവ്.
മികച്ച വേഷങ്ങള്‍ കൊണ്ട് സിനിമലോകത്ത് തിളങ്ങി നില്ക്കുമ്പോള് അകാലത്തില്‍ പൊലിഞ്ഞുപോയ താര സുന്ദരിയാണ് ദിവ്യ ഭാരതി. തമന്ന അവതരിപ്പിച്ച താര ജാനകി എന്ന കഥാപാത്രം ദിവ്യ ഭാരതിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.
ബാന്ദ്രയില്‍ നായികയുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങളില്‍ അധോലോക ബന്ധങ്ങളും കാണിക്കുന്നുണ്ട്. ഇത് ദിവ്യ ഭാരതി എന്ന നടിയുടെ പേരിനും സിനിമ ജീവിതത്തിനും കളങ്കം വരുത്തുന്നതാണ് എന്നാണ് ദിവ്യ ഭാരതിയുടെ ഭര്‍ത്താവ് പറയുന്നത്.
പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീര് അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം. വിവേക് ഹര്ഷന് ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദീപക് പരമേശ്വരന്, കലാസംവിധാനം സുബാഷ് കരുണ്‍.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...