Actress
വീട്ടുകാരെ എതിര്‍ത്ത് പതിനേഴാം വയസില്‍ അമ്പതുകാരനായ നടനെ കല്യാണം കഴിച്ചു, ചതി അറിയുമ്പോഴേക്കും ഗര്‍ഭിണിയായിരുന്നു; അഞ്ജു പ്രഭാകര്‍
വീട്ടുകാരെ എതിര്‍ത്ത് പതിനേഴാം വയസില്‍ അമ്പതുകാരനായ നടനെ കല്യാണം കഴിച്ചു, ചതി അറിയുമ്പോഴേക്കും ഗര്‍ഭിണിയായിരുന്നു; അഞ്ജു പ്രഭാകര്‍
ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജു പ്രഭാകര്‍. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിനായി. മോഹന്‍ലാല്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുവാനും താരത്തിനായി. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുന്ന സമയം ആണ് അഞ്ജു സിനിമയില്‍ നിന്നും അപ്രത്യക്ഷ ആകുന്നത്.
ഏറെ നാളുകള്‍ താരത്തിന്റെ വിശേഷങ്ങള്‍ ഒന്നും അറിയാതെ ഇരുന്നതു കൊണ്ടു തന്നെ അഞ്ജു മരണപെട്ടു എന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. സമൂഹ മാധ്യമങ്ങള്‍ എല്ലാം തന്നെ താരത്തിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികള്‍ വരെ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തമിഴ് സീരിയലുകളിലൂടെയും മറ്റും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്കും തിരികെ വന്നിരിക്കുകയാണ് അഞ്ജു പ്രഭാകര്‍. മലയാളത്തിലെ പുതിയ സീരിയല്‍ അമ്മേ ഭഗവതിയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു. ഒരിക്കല്‍ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മഞ്ജു തുറന്ന് സംസാരിച്ചിരുന്നു.
അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും അഞ്ജു മുന്‍പൊരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ പതിനേഴാം വയസിലായിരുന്നു അഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടാകുന്നത്. ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി ബാംഗ്ലൂര്‍ എത്തിയതായിരുന്നു അഞ്ജു. അന്നത്തെ താരമായിരുന്ന ടൈഗര്‍ പ്രഭാകര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. അദ്ദേഹം അഞ്ജുവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിരുന്നു പ്രഭാകര്‍. പക്ഷെ തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന വസ്തുത മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് നേരത്തെ അഞ്ജു വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാതെ തന്റെ പിന്നാലെ വരുകയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.
പ്രഭാകറിന് അമ്പത് വയസായിരുന്നു. വിവാഹത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഇതോടെ താന്‍ അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു അഞ്ജുവിന്റേയും പ്രഭാകറിന്റേയും വിവാഹം. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു. പക്ഷെ വിവാഹ ശേഷമാണ് താന്‍ എല്ലാം അറിയുന്നതെന്നാണ് അഞ്ജു പറയുന്നത്.
പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞതോടെ താന്‍ ഞെട്ടിപ്പോയെന്നാണ് അഞ്ജു പറയുന്നത്. സത്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്ന് പോയി. അയാള്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനം എടുപ്പിച്ചതാണെന്നും അഞ്ജു പറഞ്ഞിരുന്നു. സത്യം അറിയുമ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.
പ്രഭാകറിന്റെ കൂടെ കഴിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വര്‍ണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നുവെന്നും അഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ”നിങ്ങള്‍ എന്നെ ചീത്തയാക്കി, ഞാന്‍ ഈ വീട്ടില്‍ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാന്‍ കാണില്ല” എന്നു പറഞ്ഞാണ് ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നത്. ഈ സംഭവത്തോടെ താന്‍ കുറച്ചു നാള്‍ വിഷാദാവസ്ഥയില്‍ ആയിരുന്നെന്നും അഞ്ജു വെളിപ്പെടുത്തിയിരുന്നു. 1996 ല്‍ ആയിരുന്നു ടൈഗര്‍ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. അടുത്ത വര്‍ഷം തന്നെ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ഇവര്‍ക്ക് അര്‍ജുന്‍ പ്രഭാകര്‍ എന്ന മകനുണ്ട്. അതേസമയം, 2001 ല്‍ ടൈഗര്‍ പ്രഭാകര്‍ മരണപ്പെട്ടു.
അഞ്ജു തന്റെ രണ്ടാമത്തെ വയസ്സുമുതലാണ് അഞ്ജു ബാലതാരമായി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് താഴ്‌വാരം കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
1992 ല്‍ കിഴക്കന്‍ പാത്രോസ് സിനിമയില്‍ കുഞ്ചുമോളായി അഭിനയിച്ചു. മിന്നാരത്തിലെ ടീന, അറബിക്കടലോരം എന്ന ഹിറ്റ് ചിത്രം ക്ലാര ,നരിമാനീളെ അമ്മിണി തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന മലയാളം സിനിമകള്‍. മാത്രമല്ല, മിനിസ്‌ക്രീനിലും സജീവമായിരുന്നു താരം. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദര്‍ശനില്‍ മനസി, സണ്‍ ടിവിയില്‍ അഗല്‍ വിലക്കുഗല്‍ എന്നിവയില്‍ ശ്രദ്ധേയ വേഷത്തിലൂടെയായിരുന്നു താരം തിളങ്ങിയത്.
