
Actor
വേർപിരിയൽ വാർത്ത സത്യമാകുന്നോ? വിജയുടെ അടുത്ത് നിന്ന് ലണ്ടനിലേക്ക് താമസം മാറി സംഗീത
വേർപിരിയൽ വാർത്ത സത്യമാകുന്നോ? വിജയുടെ അടുത്ത് നിന്ന് ലണ്ടനിലേക്ക് താമസം മാറി സംഗീത

വിജയിയുടെ സിനിമാ ജീവിതം സക്സസ്ഫുള്ളായി മുന്നോട്ട് പോവുകയാണെങ്കിലും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ സംഭവിച്ചതായും ഭാര്യ സംഗീതയുമായി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നുമുള്ള ചില റിപ്പോർട്ടുകളാണ് അടുത്തിടെയായി പുറത്ത് വരുന്നത് . എന്നാൽ റിപ്പോർട്ടുകളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.ഇത്തരം ചർച്ചകൾ അടക്കം ഒരു വശത്ത് തകൃതിയായി നടക്കുമ്പോൾ വിജയുടെ ഭാര്യ സംഗീതയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ചർച്ച ചെയ്യപ്പെടുന്നത്.
ലണ്ടനിലാണ് സംഗീത ജനിച്ച് വളർന്നത്. പിതാവ് സ്വർണലിംഗം ഒരു ബിസിനസുകാരനായിരുന്നു. സംഗീത ദളപതിയുടെ കടുത്ത ആരാധികയായിരുന്നു. അതിനാൽ ഇന്ത്യയിൽ വരുമ്പോഴെല്ലാം ഇടയ്ക്കിടെ വിജയിയെ സന്ദർശിക്കാറുണ്ടായിരുന്നു.ഒരു ഘട്ടത്തിൽ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളുകയും വിവാഹം ഗംഭീരമായി നടത്തുകയും ചെയ്തു. വിജയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സംഗീത ഇപ്പോൾ ലണ്ടനിലാണ് താമസമെന്നാണ് റിപ്പോർട്ടുകൾ.
മകളുടെ വിദ്യാഭ്യാസത്തിനായി സംഗീത ലണ്ടനിലെ അച്ഛന്റെ വീട്ടിലേക്ക് പോയതാണെന്നും അല്ലാതെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് മറ്റൊരു പക്ഷം പറയുന്നത്.വിജയുടെ ആസ്തിക്ക് പുറമെ സംഗീതയ്ക്ക് മാത്രം 400 കോടിയിലധികം ആസ്തിയുണ്ട്. സംഗീതയുടെ പേരിലാണ് വിജയ് വാങ്ങിയ പല സ്വത്തുക്കളും ഉള്ളത്. അതുകൊണ്ട് തന്നെ വിജയിക്കുള്ളതിനേക്കാൾ ആസ്തി സംഗീതയ്ക്കാണുള്ളത്. സംഗീതയുടെ അച്ഛനും ലണ്ടനിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ എത്രത്തോളം ശരിയാണെന്നത് വ്യക്തമല്ല.
എന്നാൽ ഓരോ സിനിമ കഴിയുന്തോറും വിജയിയുടെ സ്റ്റാർഡം ഉയരുകയാണ്. നിലവിൽ തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ദളപതി വിജയ്.പ്രത്യേകിച്ചും ലിയോ എന്ന ചിത്രത്തിന് 120 കോടിയാണ് അദ്ദേഹം പ്രതിഫലമായി കൈപറ്റിയതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ 68-ാമത്തെ ചിത്രത്തിന് 150 കോടി രൂപയാണ് പ്രതിഫലം വാങ്ങാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. ഓരോ ചിത്രത്തിനും പ്രതിഫലം കൂട്ടിക്കൊണ്ടിരിക്കുന്ന ദളപതി അത് പലതരത്തിലാണ് മുടക്കുന്നത്.
രജിനികാന്ത്, അജിത്, തുടങ്ങിയ സെലിബ്രിറ്റികളെപ്പോലെ തന്നെ അഭിനയിച്ചുണ്ടാക്കുന്ന കോടികൾ ഏറെയും പല ബിസിനസുകളിൽ നിക്ഷേപിച്ചിരിക്കുകയാണ് വിജയ്. എന്നാൽ അതേ കുറിച്ച് അധികം ചർച്ചകളോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ കൂടുതൽ ലഭ്യമല്ല
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...