
News
തിയേറ്ററിലെത്തി പരസ്പരം മോതിരം കൈമാറി മാലയിട്ട് വധൂവരന്മാര്; വൈറലായി ‘ലിയോ’ ഫസ്റ്റ് ഷോ കാഴ്ച
തിയേറ്ററിലെത്തി പരസ്പരം മോതിരം കൈമാറി മാലയിട്ട് വധൂവരന്മാര്; വൈറലായി ‘ലിയോ’ ഫസ്റ്റ് ഷോ കാഴ്ച

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്. ഡിജെ പാര്‍ട്ടികളും കട്ടൗട്ടിലെ പാലഭിഷേകവും ഒക്കെയാണ് സ്ഥിരമായി നടക്കാറുള്ളതെങ്കില്‍ ലിയോയുടെ റിലീസിന് മുമ്പ് വേറിട്ട ഒരു കാഴ്ചയും തമിഴ്നാട്ടില്‍ നിന്ന് എത്തിയിട്ടുണ്ട്.
കടുത്ത വിജയ് ആരാധകരായ വധൂവരന്മാര് വിവാഹത്തലേന്ന് ലിയോ നടക്കുന്ന തിയേറ്ററിലെത്തി പരസ്പരം മോതിരം കൈമാറി മാലയിടുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ലിയോ റിലീസ് ദിവസം വിജയ് ആരാധകര്‍ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്.
വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടല്‍. വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തിയേറ്ററില്‍ ഉണ്ടായിരുന്നു.
അതേസമയം, വിജയ്യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍. ഗംഭീര ഷോര്‍ട്ടുകളും മികച്ച ദൃശ്യങ്ങളും കൊണ്ട് ചിത്രം സമ്പന്നമാണെന്നും ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നു.
സമീപകാമലത്ത് ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിരിക്കുമോ എന്നതായിരുന്നു ആരാധക ആവേശത്തിന്റെ ഏറ്റവും പ്രധാന കാരണം.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....