ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കൂറില്‍ വിറ്റത് 4000 ടിക്കറ്റുകള്‍; റിലീസിന് മുന്നേ കേരളത്തില്‍ തരംഗമായി ലിയോ

വിജയ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് വരാനിരിക്കുന്ന ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ലിയോ.
ഒറ്റദിവസം കൊണ്ട് 4000 ടിക്കറ്റുകളാണ് തിരുവനന്തപുരം എരീസ് പ്ലക്സില്‍ നിന്നും വിറ്റുപോയത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കുറിനുള്ളിലാണ് ടിക്കറ്റുകളെല്ലാം വിറ്റത് എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ലിയോയുടെ ആദ്യ ഷോ ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്ക് ആണ്. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ ലിയോയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിവസത്തെ ബുക്കിങ്ങുകളെല്ലാം പൂര്‍ത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം തമിഴ്നാട്ടില്‍ നിന്നുമാത്രം ലിയോയുടെ 446 തമിഴ് ഷോകള്‍ക്കായി വെള്ളിയാഴ്ച 64,229 ടിക്കറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 1.20 കോടിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചുകഴിഞ്ഞു. 70 ശതമാനം അഡ്വാന്‍സ് ബുക്കിംഗ് ചെന്നൈയില്‍ നിന്നാണ്. ഏറെ കൊട്ടിഘോഷിച്ച് ലിയോ ട്രെയിലര്‍ പുറത്തിറക്കിയ മധുരൈ അഡ്വാന്‍സ് ബുക്കിംഗില്‍ 34 ശതമാനവും രേഖപ്പെടുത്തി.
‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോക്ക് വന്‍ ഹൈപ്പാണ് നിലവിലുള്ളത്. മാസ്റ്ററിന് ശേഷം ഈ കൂട്ടുക്കെട്ടിലെ രണ്ടാമത്തെ സിനിമയാണ് ലിയോ. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അര്ജുന്, ഗൌതം വാസുദേവ് മേനോന്, മന്‍സൂര്‍ അലി ഖാന്, മിഷ്കിന്, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...