
News
ഈ ദിവസം 99 രൂപയ്ക്ക് സിനിമ കാണാം; ബുക്കിംഗ് തുടങ്ങി
ഈ ദിവസം 99 രൂപയ്ക്ക് സിനിമ കാണാം; ബുക്കിംഗ് തുടങ്ങി
Published on

ദേശീയ സിനിമാ ദിനത്തില്‍ ആളുകള്‍ക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്സ് ആസോസിയേഷന് ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒേേക്ടാബര് 13ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.
മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിെ്രെപഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക. ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളില്‍ ഓഫര്‍ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഒക്ടോബര്‍ 13ന് ഏത് സമയത്തും ഓഫര്‍ ലഭിക്കും. ബുക്കിങ് ആപ്പുകളില്‍ 99 രൂപയ്ക്ക് പുറമെ അധിക ബുക്കിങ് ചാര്‍ജ് ഉണ്ടായിരിക്കും. തിയേറ്ററുകളിലെ കൗണ്ടറുകളില്‍ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം.
എന്നാല്‍ ഐമാക്സ്, 4ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാ?ഗങ്ങള്‍ക്ക് ഓഫര്‍ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഓഫര്‍ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...