
Malayalam Breaking News
ഫഹദ് നായകന് എന്നറിഞ്ഞപ്പോള്‍ ഐശ്വര്യ അമലിനോട് ഒരു ചോദ്യം ചോദിച്ചു…. മാപ്പ് പറഞ്ഞ് അമല്‍ നീരദ്
ഫഹദ് നായകന് എന്നറിഞ്ഞപ്പോള്‍ ഐശ്വര്യ അമലിനോട് ഒരു ചോദ്യം ചോദിച്ചു…. മാപ്പ് പറഞ്ഞ് അമല്‍ നീരദ്
Published on

ഫഹദ് നായകനാണെന്ന് അറിഞ്ഞപ്പോള്‍ ഐശ്വര്യ അമല്‍ നീരദിനോടൊരു ചോദ്യം ചോദിച്ചു…. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൈപിടിച്ച് വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പിന്നീട് ടൊവിനോയ്ക്കൊപ്പം മായാനദിയിലും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചി. ഇപ്പോഴിതാ ഐശ്വര്യ ഫഹദ് ഫാസിലിന്റെ നായികയാകാനൊരുങ്ങുന്നു.
ഫഹദിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഫഹദാണ് ചിത്രത്തിലെ നായകന് എന്ന് കേട്ടപ്പോള്‍ ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റാണെങ്കില്‍ പിന്നെ എന്തിന് കഥ കേള്‍ക്കണം എന്നാണ് അമല്‍ നീരദിനോട് ഐശ്വര്യ ചോദിച്ചത്.. ഒരി പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഐശ്വര്യ ഇപ്രകാരം പറഞ്ഞതിനാല്‍ ക്ഷമ പറഞ്ഞു കൊണ്ടാണ് അമല്‍ നീരദ് കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം, എന്നായിരുന്നു അമല്‍ പറഞ്ഞത്. തുടര്‍ന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നതെന്നും ഐശ്വര്യ പറയുന്നു. അമല്‍ കഥ പറഞ്ഞു പൂര്‍ത്തിയാക്കിയപ്പോള്‍ കഥയില്‍ ഞാനും ഇംപ്രെസ്ഡ് ആയി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കില്‍ ഞാന്‍ ഓകെ ആണ് എന്ന് പറഞ്ഞു. സിനിമയ്ക്കു വേണ്ട പെര്‍ഫോമന്‍സ് എന്നില്‍ നിന്നും എടുക്കാന്‍ കഴിയും എന്നായിരുന്നു അമലിന്റെ വിശ്വാസം. അമലിന്റെ ആ വിശ്വാസമാണ്, വരത്തനിലെ പ്രിയ ആകാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ഐശ്വര്യ പറയുന്നു.
വരത്തനിലെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ മാസം 20ന് ചിത്രം തിയേറ്ററിലെത്തും. നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തില്‍ നസ്രിയ ഒരു ഗാനവും ആലപിച്ചിരുന്നു.
Aishwarya Lakshmi about Fahadh Fasil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...