
News
നടിയുടെ സ്വഭാവത്തെ കുറിച്ച് നിരവധി പരാതികള്‍; നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ പുറത്താക്കി കോണ്‍ഗ്രസ്
നടിയുടെ സ്വഭാവത്തെ കുറിച്ച് നിരവധി പരാതികള്‍; നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ പുറത്താക്കി കോണ്‍ഗ്രസ്
Published on

വിവാദങ്ങള്‍ക്ക് പിന്നാലെ നടിയും മോഡലുമായ അര്‍ച്ച ഗൗതമിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ അര്‍ച്ചനയെയും അച്ഛനെയും പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ തന്നെ അര്‍ച്ചനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇക്കാര്യം പരസ്യമാകുന്നത്.
2022 യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അര്‍ച്ചന ഗൗതം.
നടിയുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്ക്കെടുത്ത വാഹനങ്ങളുടെ വാടകയൊന്നും അടച്ചുതീര്‍ത്തിട്ടില്ലെന്നും യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അശ്വതി പ്രതികരിച്ചു.
ബിഗ് ബോസ് സീസണ് 16ലൂടെയാണ് അര്‍ച്ചന ഗൗതം ശ്രദ്ധ നേടുന്നത്. 2018ല്‍ മിസ് ബികിനി ഇന്ത്യ, 2018ല്‍ മിസ് കോസ്മോസ് വേള്‍ഡ് പട്ടങ്ങള്‍ നേടിയിട്ടുണ്ട്. 2021ല്‍ ആണ് കോണ്‍ഗ്രസില്‍ ചേരുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും ചെയ്തിരുന്നു.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...