ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല, ഞാനാണ് നിര്‍ബന്ധിച്ചത്;മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി അത് ഞാന്‍ കൊടുക്കും; ശ്വേത മേനോൻ
Published on

മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായാണ് ഗര്‍ഭകാലത്തെ വിശേഷിപ്പിക്കുന്നത്. ഗര്ഭിണിയാവുന്ന കാലത്ത് അത് വീഡിയോയില്‍ പകര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നതായി ശ്വേത മേനോന് പറയുന്നു. മകളുടെ ജനനത്തെക്കുറിച്ചും, കളിമണ്ണ് സിനിമയെക്കുറിച്ചും, ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചും വാചാലയാവുകയായിരുന്നു അവര്‍. സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.
ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല. ഞാനാണ് നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു. ഞാനായിരുന്നു ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ നന്നായേനെ. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പിക്കണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഞാന്‍ കല്യാണം കഴിക്കുന്നതിന് മുന്പെയാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ പറ്റും. ഗര്ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. പ്രഗ്നന്റായ ശേഷം ആദ്യം ഞാന്‍ വിളിച്ചത് ബ്ലസിയേട്ടനെയാണ്. ആണോ, എന്നാല്‍ എനിക്ക് കഥ എഴുതണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനുമുന്‍പ് എനിക്ക് ശ്രീയെ കാണണം എന്നും പറഞ്ഞിരുന്നു. ശ്രീയുടെ സംശയങ്ങളെല്ലാം മാറ്റണം.എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല.
മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെയൊരു ആശയം. അവളെങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള് അറിയണം. എന്റെ പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. ഞാന്‍ മരിച്ചുപോയാലും ആളുകള്‍ ഇത് കാണണമെന്ന് എനിക്കുണ്ടായിരുന്നു.
ജീവിതത്തില്‍ എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തിരുന്ന ആള് അച്ഛനായിരുന്നു. അതേപോലെ അല്ലെങ്കില്‍ അതുക്കും മേലെയാണ് ശ്രീ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞാനെന്ന വ്യക്തി, അമ്മ, മകള്‍ എല്ലാത്തിനെയും ഭയങ്കരമായി റെസ്പെക്ട് ചെയ്യുന്ന ആളാണ് അദ്ദേഹമെന്നുമായിരുന്നു ശ്വേത മേനോന് ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...