“എന്റെ ജീവിതത്തിൽ ഒരാൾ തുടരാൻ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല, നമ്മുടെ ജീവിതത്തിൽ തുടരുന്നതും, പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്; ലേഖ ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ എന്നിവർ. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കിൽ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്. ലിവിങ് റ്റുഗദറിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ലേഖയെ ചുറ്റി പറ്റി നിരവധി അഭിപ്രായങ്ങങ്ങളായിരുന്നു ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ.
ലേഖ ജാഡക്കാരിയാണ് പത്രാസുകാരിയാണ് എന്നൊക്കെയായിരുന്നു ചിലരുടെ കണക്കുകൂട്ടൽ. എന്നാൽ ഒരു സാധാരണക്കാരിയാണ് താനെന്നു ലേഖ തന്നെ, ഗോസിപ്പ് പറഞ്ഞവരെക്കൊണ്ട് പറയിക്കുകയും ചെയ്തു. യൂ ട്യൂബ് വീഡിയോസിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്ന ലേഖ തന്റെ വിശേഷങ്ങൾ ഒക്കെയും പങ്കിടാറുമുണ്ട്.
എംജിക്ക് ഒപ്പമുള്ള യാത്രാ വിശേഷങ്ങൾ ഒക്കെയും പങ്കിടാറുള്ള ലേഖ അടുത്തിടെ നടത്തിയ അമേരിക്കൻ യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അർത്ഥവത്തായ വരികൾ ആണ് ലേഖ പങ്കിട്ടത്.
“എന്റെ ജീവിതത്തിൽ ഒരാൾ തുടരാൻ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിൽ തുടരുന്നതും, പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്. അവർ തുടർന്നാൽ ഞാൻ അവർക്ക് ആ വില നൽകും. ഇനി തുടരാൻ താത്പര്യമില്ലെങ്കിൽ അവരുടെ ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാൻ വരെ ശല്യപടുത്തുകയില്ല”, എന്നാണ് ഫേസ്ബുക്ക് സ്റ്റാറ്റസിൽ പറയുന്നത്.
ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ കൂടുതൽ സ്നേഹം കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. എന്താണ് സ്നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണ്. മൊത്തത്തിൽ എന്നെ നന്നായി കെയർ ചെയ്യുമെന്നും ലേഖ പറഞ്ഞിട്ടുണ്ട്. ദീർഘനാളത്തെ ലിവ് ഇൻറിലേഷനിൽ ആയിരുന്ന ശേഷമാണ് ഇരുവരും വിവാഹിതരായത്. മറ്റുള്ളവർക്ക് കൂടി മാതൃകയാക്കാവുന്ന ദാമ്പത്യമാണ് ഇരുവരുടെയും.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...