എന്റെ സിനിമ ബോധത്തിന് തെളിച്ചം നൽകുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ് ഐ. എഫ്. എഫ്. കെ ; ജയം രവിക്ക്

തമിഴ് സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. നടൻ ജയറാമുമായി അടുത്ത സൗഹൃദമാണ് ജയം രവിക്ക്. ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് ജയം രവി തമിഴ് സിനിമ ലോകത്ത് ജനപ്രിയനാവുന്നത്. ഇപ്പോഴിതാ കേരളത്തിൽ നടക്കാറുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ കുറിച്ചും കേരളത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് നടൻ ജയൻ രവി
“സിനിമ എന്നത് ഒരിക്കലും പഠിച്ചുതീരാത്ത വലിയൊരു പാഠമാണ്. ഞാനിന്നും സിനിമയുടെ ഒരു ആരാധകനും സിനിമാ വിദ്യാർത്ഥിയുമാണ്. എന്റെ സിനിമ ബോധത്തിന് തെളിച്ചം നൽകുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഐ. എഫ്. എഫ്. കെയിൽ പങ്കെടുക്കാൻ ഒരുപാട് തവണ ഞാൻ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്.
ആ സമയത്ത് ഞാൻ അത്രയ്ക്കൊന്നും പ്രശസ്തനല്ലാത്തതുകൊണ്ട് സാധാരണക്കാരനെ പോലെ വന്ന് സിനിമകൾ കാണാൻ സാധിക്കുമായിരുന്നു.കേരളത്തിൽ വരുമ്പോഴൊക്കെ തീരപ്രദേശത്തേക്ക് പോകാനാണ് കൂടുതൽ ഇഷ്ടം. കേരളത്തിന്റെ തീരസൌന്ദര്യം എത്ര ആസ്വദിച്ചാലും മതി വരില്ല.” മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇങ്ങനെ പറഞ്ഞത്.
കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമകളെ കുറിച്ചും ജയം രവി തുറന്നുപറഞ്ഞിരുന്നു. കിലുക്കം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ താൻ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ‘പ്രേമം’ എന്ന മലയാള സിനിമ കണ്ടതിനുശേഷം ‘അയ്യപ്പനും കോശിയും’ കാണുമ്പോഴാണ് മലയാള സിനിമയുടെ വൈവിധ്യം തന്നെ അത്ഭുതപ്പെടുത്തിയതെന്നും ജയം രവി കൂട്ടിച്ചേർത്തു.
മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഭാഗം 2, ഐ. അഹമദ് സംവിധാനം ചെയ്ത ‘ഇരൈവൻ” എന്നീ സിനിമകളാണ് ജയം രവിയുടെ അവസാനമിറങ്ങിയ ചിത്രങ്ങൾ. രണ്ട് സിനിമകൾക്കും മികച്ച അഭിപ്രായമായിരുന്നു ബോക്സ്ഓഫീസിൽ കിട്ടിയിരുന്നത്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...