Connect with us

അമ്പലമുറ്റത്ത് താരജാഡയില്ലാതെ രജനികാന്ത്; ഭിക്ഷക്കാരനെന്ന് കരുതി ഭിക്ഷ നല്‍കി സ്ത്രീ; പിന്നീട് സംഭവിച്ചത്

Uncategorized

അമ്പലമുറ്റത്ത് താരജാഡയില്ലാതെ രജനികാന്ത്; ഭിക്ഷക്കാരനെന്ന് കരുതി ഭിക്ഷ നല്‍കി സ്ത്രീ; പിന്നീട് സംഭവിച്ചത്

അമ്പലമുറ്റത്ത് താരജാഡയില്ലാതെ രജനികാന്ത്; ഭിക്ഷക്കാരനെന്ന് കരുതി ഭിക്ഷ നല്‍കി സ്ത്രീ; പിന്നീട് സംഭവിച്ചത്

ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ.

തലൈവര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രജനികാന്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ്. തമിഴ് സിനിമയില്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടന്‍ ഉണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിമ്പിളാണ് രജനി. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു.

ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലസംഘിലും രജനി പഠനം പൂര്‍ത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം നേരെ ചെന്നൈയിലേയ്ക്ക്. എന്നാല്‍ ജോലി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അദ്ദേഹം തന്റെ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് തിരികെ പോകുകയായിരുന്നു. പിന്നീട് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴില്‍ കണ്ടക്ടറായി ജോലി ചെയ്തു.

സ്‌ക്രീനില്‍ എത്തുന്ന ആളല്ല സ്‌ക്രീനിന് പുറത്തെ രജനികാന്ത്. മേക്കപ്പോ ആര്‍ഭാടകരമായ ജീവിതമോ നയിക്കാന്‍ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന് എല്ലാ സിനിമയുടെയും റിലീസിന് മുന്നോടിയായി ഒരു യാത്രയുണ്ട്. ആത്മീയ യാത്രയാണ് അത്. പലപ്പോഴും ഹിമാലയത്തിലേക്ക് ആകും ആ യാത്ര. തന്റെ പുതിയ സിനിമ വിജയമായാലും പരാജയമായാലും രജനി അവിടെ ആകും സമയം ചെലവഴിക്കുക.

ജയിലര്‍ എന്ന മെഗാ ഹിറ്റ് സിനിമയുടെ റിലീസിന് മുന്നോടിയായും രജനി ഹിമാലയത്തിലേക്ക് പോയിരുന്നു. അത്തരത്തിലൊരു യാത്രയ്ക്കിടെ രജനിയ്ക്കുണ്ടായ ഒരു അനുഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ താര ജാഡയോ മേക്കപ്പോ ഒന്നുമില്ലാതെ ഒരു അമ്പലത്തില്‍ തൂണിന് സമീപം ഇരിക്കുക ആയിരുന്നു രജനികാന്ത്. ഇത് രജനികാന്ത് ആണോ എന്ന് ഒറ്റനോട്ടത്തില്‍ മനസിലാകില്ല.

തൂണില്‍ ചാരിയിരിക്കുന്ന രജനികാന്തിനെ കണ്ടൊരു സ്ത്രീ യാചകനാണെന്ന് തെറ്റിദ്ധരിച്ചു. ഉടനെ രജനികാന്തിന്റെ അടുത്തെത്തിയ സ്ത്രീ അദ്ദേഹത്തിന് 10 രൂപ ഭിക്ഷയായി നല്‍കുകയും ചെയ്തു. ആ പത്ത് രൂപ പുഞ്ചിരിച്ച് കൊണ്ട് രജനികാന്ത് സ്വീകരിച്ചു. കുറച്ച് സമയം കൂടി അവിടെ സമയം ചെലവഴിച്ച രജനികാന്ത് തന്റെ കാറിലേക്ക് പോയി. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം സ്ത്രീക്ക് മനസിലായത്.

ആളെ തിരിച്ചറിഞ്ഞ അവര്‍ രജനികാന്തിന് അടുത്തേക്ക് പോയി മാപ്പ് പറയുകയും ചെയ്തു. അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് രജനി ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന് സാക്ഷിയായ ഒരു യുവതിയാണ് സംഭവം പുറംലോകത്ത് അറിയിച്ചത്. സൂപ്പര്‍ താരമാണെന്ന അഹങ്കാരം പാടില്ലെന്നും താന്‍ ചെറിയൊരു മനുഷ്യന്‍ മാത്രമാണെന്നും ഉള്ള തിരിച്ചറിവ് ദൈവം നല്‍കിയതാണെന്നും രജനികാന്ത് പറഞ്ഞു. ഇത്രയും വിനയത്തോടെ രജനികാന്തിന് മാത്രമെ സംസാരിക്കാന്‍ സാധിക്കൂ എന്നാണ് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞത്. സംഭവത്തില്‍ തനിക്കൊട്ടും തന്നെ പരിഭവമോ വിഷമമോ ഇല്ലെന്ന് രജനികാന്ത് പറഞ്ഞതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രജനികാന്തിന്റേതായി പുറത്തെത്തിയത് ജയിലര്‍ എന്ന ചിത്രമാണ്. സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് ജയിലര്‍. ഓഗസ്റ്റ് 9നാണ് ജയിലര്‍ റിലീസ് ചെയ്തത്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 650 കോടിയാണ് ജയിലറിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷനെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റിലീസ് ദിനം മുതല്‍ ജയിലര്‍ 2 ഉണ്ടാകുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. മാത്യുവും നരസിംഹയും എങ്ങനെ ജയിലറുടെ സുഹൃത്തുക്കള്‍ ആയി എന്നറിയണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്. തലൈവര്‍ 170, തലൈവര്‍ 171 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയിലര്‍2 പ്രഖ്യാപിക്കും. അനിരുദ്ധ് തന്നെ ആകും രണ്ടാം ഭഗത്തിന് സംഗീതം ഒരുക്കുകയെന്നും വിവരമുണ്ട്.

ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രജനി ഇന്ന് തിരുവനന്തപുരത്ത് എത്തും. 10 ദിവസത്ത ഷൂട്ടിംഗ് ആണ് തിരുവനന്തപുരത്ത് നടക്കുക. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തുമാണ് ഷൂട്ടിംഗ്. ലൈക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ഫഹദ് ഫാസില്‍, അതിമാഭ് ബച്ചന്‍ എന്നവരും ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

More in Uncategorized

Trending

Recent

To Top