
Malayalam
എലിസബത്തുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കണം എന്ന് ആരാധിക; വായടപ്പിക്കുന്ന മറുപടിയുമായി ബാല
എലിസബത്തുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കണം എന്ന് ആരാധിക; വായടപ്പിക്കുന്ന മറുപടിയുമായി ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോകളില്‍ മറ്റും ഇരുവരെയും ഒരുമിച്ചു കാണാത്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ബാല കൂടെയില്ലാതെ എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതും എലിസബത്ത് കൂടെയില്ലാത്ത ബാല വീഡിയോകളുമായി എത്തുന്നതുമൊക്കെ ഇവര്‍ പിണക്കത്തിലാണെന്ന സംശയങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികള്‍ക്കിടയില്‍ എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.
അതിനിടെ താനിപ്പോള്‍ ചെന്നൈയില്‍ അമ്മയുടെ കൂടെയാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബാല വ്യക്തമാക്കി. ഇതിനു താഴെ എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകര്‍. അതേ സമയം, എലിസബത്ത് അവരുടെ വീട്ടിലാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങള്‍ എലിസബത്ത് ആഘോഷമാക്കുകയാണ്.
വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്. പിന്നാലെ ഓരോ ദിവസം ഒരു പുതിയ പോസ്റ്റുമായി എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയുണ്ടായി.
എന്നാല്‍ ബാലയെ കുറിച്ച് എവിടെയും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മറുവശത്തു ബാലയും പോസ്റ്റുകളുമായി എത്തിയിരുന്നു. എലിസബത്തിനെ കുറിച്ചൊന്നും ബാലയും സംസാരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ എലിസബത്തുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കണം എന്ന മട്ടില്‍ വന്ന ഒരു കമന്റിനോട് പ്രതികരിച്ചിരിക്കുകയാണ് ബാല. സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു നാളത്തേക്ക് താന്‍ ബ്രേക്ക് എടുക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ബാല പങ്കുവച്ച വീഡിയോക്ക് താഴെയാണ് കമന്റ്.
കുടുംബത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട് എന്ന് ബാല വീഡിയോയില്‍ പറഞ്ഞു. അതേ സമയം താന്‍ ഇതുവരെ ചെയ്ത ചില പ്രവര്‍ത്തനങ്ങളുടെ അപ്ഡേറ്റുകള് സോഷ്യല്‍ മീഡിയയില്‍ എത്തിക്കും എന്നും ബാല അറിയിച്ചു. ഇതിനു താഴെയാണ് ഉപദേശ കമന്റുമായി ആരാധിക എത്തിയത്. ‘ബാല ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങള്‍ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യര്‍ത്ഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് പറഞ്ഞാണ് കമന്റ്.
ബാല മറുപടിയും നല്കി. ‘ഒരു പൊതു പ്ലാറ്റ്ഫോമില്‍, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നല്‍കരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക,’ എന്നായിരുന്നു ബാലയുടെ ഉപദേശം. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത് എന്നും ബാല വ്യക്തമാക്കി.
നേരത്തെയും കുറച്ചുകാലം എലിസബത്ത് സ്വന്തം വീട്ടില്‍ പോയി നിന്നിരുന്നു. അന്നും എലിസബത്തും ബാലയും പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയുണ്ടായി. എന്നാല്‍ ഇരുവരും വീഡിയോയില്‍ ഒന്നിച്ചെത്തിയതോടെ ആ അഭ്യൂഹങ്ങള്‍ കെട്ടടങ്ങി. കരള്‍ മാറ്റ ശാസ്ത്രകിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുകയായിരുന്ന ബാലയ്ക്ക് കരുത്തായി കൂടെയുണ്ടായിരുന്നത് എലിസബത്താണ്. വീണ്ടും വീഡിയോകളില്‍ ഇരുവരും ഒന്നിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
കുറച്ച് ദിവസം മുമ്പായിരുന്നു ബാലയുടെ മകള്‍ പാപ്പുവിന്റെ പിറന്നാള്‍ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാല പങ്കുവെച്ച വീഡിയോ ശ്രദ്ധനേടിയിരുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരും വിളിച്ചില്ലെന്നും തന്നെയും മകളെയും മറന്നുപോയോ എന്നും ഉള്ള ചോദ്യവുമായിട്ടാണ് ബാല എത്തിയത്. അമൃതയുമായി വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ ബാലയ്ക്ക് അവസരം ലഭിക്കാറില്ല. അവസാനമായി മകളെ ബാല കണ്ടത് ആശുപത്രികിടക്കയില്‍ വെച്ചാണ്. മകളെയാണ് താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് ബാല ഇടയ്ക്കിടെ പറയാറുണ്ട്.
മകള്‍ക്ക് പാപ്പുവെന്ന പേര് ആദ്യം നല്‍കിയത് താനാണെന്ന് പറയുകയാണ് ബാല. ഡെലിവറി കഴിഞ്ഞസമയം ആദ്യമായി മകളെ പാപ്പു എന്ന് വിളിക്കുന്നത് താന്‍ ആണെന്ന് ബാല പറയുന്ന വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്. ‘എന്റെ മോളെ ആദ്യമായി പാപ്പു എന്ന പേര് നല്കി വിളിക്കുന്നത് ഞാനാണ്. അവളുടെ പേര് അവന്തികയെന്ന് വെച്ചതും ഞാനാണ്.’ ‘പേര് എയില്‍ തുടങ്ങണം എന്ന് പറഞ്ഞത് അമൃതയായിരുന്നു. അമൃതയുടെ തീരുമാനം ആയിരുന്നു അത്. അവന്തിക എന്നാല്‍ ശിവനുമായി ബന്ധമുള്ളതാണ്. പ്രിന്‍സസാണ് അവന്തിക എന്നാണ് ബാല പറഞ്ഞത്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...