
Actor
‘ആ ചെങ്കൊടി രഘുവിന്റെ കൈയില്‍ നിന്ന് വാങ്ങിവെക്കണം’; തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയില്‍ അണികള്‍
‘ആ ചെങ്കൊടി രഘുവിന്റെ കൈയില്‍ നിന്ന് വാങ്ങിവെക്കണം’; തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയില്‍ അണികള്‍

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന് രഘു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ നില്ക്കുന്ന അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകാറുമുണ്ട്. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേയ്ക്ക് എത്തിയപ്പോഴും ട്രോളുകള്‍ക്ക് കുറവൊന്നും തന്നെയുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പറയുന്നത് പ്രകാരം, ഭീമന് രഘുവിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ത്തന്നെ ട്രോളുകള്‍ നിറയുകയാണ്.
രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ഗ്രൂപ്പുകളില്‍ ആവശ്യമുയരുന്നത്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സമയത്തുതന്നെയാണ് രഘുവിന്റെ പേരില്‍ പാര്‍ട്ടി പരിഹസിക്കപ്പെടുന്നതെന്നതും അണികളെ പ്രയാസപ്പെടുത്തുന്നുവെന്നാണ് വിവരം.
സിപിഎമ്മില്‍ ചേര്‍ന്നതിനുപിന്നാലെ ചുവന്ന ഷര്‍ട്ട് ധരിച്ച് എകെജി സെന്ററിനുമുന്നില്‍ ചെങ്കൊടി വീശിനിന്ന രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല, സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍സമയവും എഴുന്നേറ്റുനിന്ന് കേട്ടതോടെ ട്രോളുകളുടെ പെരുമഴയായിരുന്നു.
ഇടതുസഹയാത്രികരില്‍പലരും രഘുവിന്റെ നടപടി നല്ലസന്ദേശമല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തി. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെതിരേ മത്സരിക്കുമെന്നതടക്കമുള്ള പ്രതികരണങ്ങളും ട്രോളുകളായി. ഇപ്പോള്‍ പാര്‍ട്ടിസെക്രട്ടറി നേരിട്ടു സ്വീകരിച്ചയാളെന്നതിനാല് രഘുവിനെ തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയിലാണ് അണികള്‍.
സിനിമാപ്രചാരണത്തിന് ചെങ്കൊടിയും പിടിച്ചെത്തിയതോടെ ചിലരെങ്കിലും പരസ്യമായി വിമര്‍ശനമുന്നയിച്ചുതുടങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രധാന ചാനല്‍മുഖമായ റെജി ലൂക്കോസ് രഘുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നുപറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടുണ്ട്.
ഡിവൈഎഫ്ഐ മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും നിലവില്‍ പാര്‍ട്ടി നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ അജീഷ് കൈതക്കല്‍ തന്റെ പോസ്റ്റില്‍ ‘ആ ചെങ്കൊടി രഘുവിന്റെ കൈയില്‍നിന്ന് വാങ്ങിവെക്കണമെന്ന്’ പറയുന്നു. ഈ തുറന്ന നിലപാടിന് പാര്‍ട്ടി അനുഭാവികളായ ഒട്ടേറെപ്പേര്‍ കമന്റിലൂടെ പിന്തുണയറിയിച്ചിട്ടുമുണ്ട്.
മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ കുടുംബം മലയാളികൾക്കെന്നും പ്രിയപ്പെട്ടതാണ്. താരകുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോഴിതാ...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം...
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു...
നടി സൗന്ദര്യയുടെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് ഉൾകൊള്ളാനും ആളുകൾക്ക് പ്രയാസമായിരുന്നു. മോഹൻലാലിന്റേയും ജയറാമിന്റെയും നായികയായി സൗന്ദര്യയെ മലയാളികൾക്കും പരിജയമായിരുന്നു. 2004...