
Movies
വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രണയജോഡികളായെത്തിയ ഖുഷി ഒടിടിയിലേക്ക്
വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രണയജോഡികളായെത്തിയ ഖുഷി ഒടിടിയിലേക്ക്

വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രണയജോഡികളായെത്തിയ ഖുഷി ഒടിടിയിലേക്ക്.
ഒക്ടോബര്‍ ഒന്നിനാണ് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനത്തിനെത്തുക. സംവിധാനം ശിവ നിര്‍വാണയാണ് നിര്‍വഹിച്ചത്. റിലീസിന് 26 കോടി കളക്ഷൻ നേടിയ ചിത്രത്തിന്റെ ആകെ നേട്ടം 72 കോടി രൂപയാണ്.ചിത്രത്തിനറെ ബജറ്റ് 50 കോടിയായിരുന്നു. നടൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഖുഷിയുടെ വിജയത്തിന്റെ വീതിച്ചു നല്‍കിയിരുന്നു.
മലയാളിയായ ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച ഖുഷിയിലെ പാട്ടുകള്‍ എല്ലാം വൻ ഹിറ്റായിരുന്നു.സച്ചിൻ ഖേദേകര്, ശരണ്യ പൊൻവന്നൻ, മുരളിശര്മ, ജയറാം,വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണൻ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വൻ കളക്ഷൻ നേടാൻ കഴിഞ്ഞില്ലെങ്കിലും തിയേറ്ററുകളിൽ മികച്ച അഭിപ്രായം ചിത്രം സ്വന്തമാക്കിയിരുന്നു.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...