
Actor
സാമ്പത്തികമായി വളരെ അധികം താഴെപ്പോയി, ഫ്രസ്ട്രേഷന്‍ കാരണം അച്ഛന് മദ്യത്തിന് അടിമപ്പെട്ടു; അർജുൻ അശോകൻ
സാമ്പത്തികമായി വളരെ അധികം താഴെപ്പോയി, ഫ്രസ്ട്രേഷന്‍ കാരണം അച്ഛന് മദ്യത്തിന് അടിമപ്പെട്ടു; അർജുൻ അശോകൻ

അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു അർജുൻ അശോകൻ. നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്നു.
താരപുത്രന് എന്ന ലേബല്‍ ഉണ്ടായിരുന്നെങ്കിലും താന്‍ ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ സുഖമില്ലാത്തതായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് അര്ജുന്. അച്ഛനും സിനിമകള്‍ കുറവായിരുന്നു. സാമ്പത്തിക ബാധ്യത കൊണ്ട് വീട് വില്‍ക്കേണ്ടി വന്നു, അച്ഛന് മദ്യപാനിയായി മാറിയിരുന്നു എന്നാണ് അര്ജുന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”എന്റെ ആദ്യത്തെ രണ്ട് പടങ്ങള്‍ വലിയ രീതിയില്‍ ഓടിയില്ല. അച്ഛന് തിളങ്ങി നില്ക്കുന്ന സമയത്താണ് ഞാന്‍ വന്നതെങ്കില്‍ കുറച്ചൂകൂടി എളുപ്പമായിരുന്നേനെ. പക്ഷേ ആ സമയം അച്ഛനും സിനിമകള്‍ കുറവായിരുന്നു. ഞാന്‍ പലയിടത്തും ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ സുഖമില്ലാത്തതായിരുന്നു.”
ആ സമയത്ത് കുടുംബവും സാമ്പത്തികമായി കഷ്ടപ്പെടുകയായിരുന്നു. അച്ഛന് ഒരു വീട് വെച്ചിരുന്നു. പക്ഷേ അത് ഹൗസ് വാമിംഗിന് മുമ്പ് തന്നെ വില്‍ക്കേണ്ടി വന്നു. സാമ്പത്തികമായി വളരെ അധികം താഴെപ്പോയി. ഫ്രസ്ട്രേഷന്‍ കാരണം അച്ഛന് മദ്യത്തിന് അടിമപ്പെട്ടു. പിന്നീട് ഒരു മൊമന്റില്‍ പുള്ളി തന്നെ അത് ബ്രേക്ക് ചെയ്തു, മദ്യപാനം ഉപേക്ഷിച്ചു. കുടുംബം ഇത്രത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേച്ചിയും അമ്മയും അച്ഛനുമൊന്നും എന്നെ അറിയിച്ചില്ല. ആ സമയത്ത് വീട്ടില്‍ എനിക്കൊരു റിബല്‍ ഇമേജായിരുന്നു.
”അടുത്തിടെയാണ് അക്കാലത്തെ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചൊക്കെ ചേച്ചിയും അമ്മയും പറഞ്ഞ് കൃത്യമായി ഞാന്‍ അറിയുന്നത്. ആ വീട് വിറ്റെങ്കിലും അച്ഛന് പിന്നീട് വീണ്ടുമൊരു വീട് വെച്ചു. ചേച്ചിയുടെ കല്യാണം നടത്തി. ഫുള്‍ ലൈഫ് സെറ്റില്ഡായിട്ടാണ് അച്ഛന് ഇപ്പോള്‍ ചില് ചെയ്യുന്നത്” എന്നാണ് അര്ജുന് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...