
Bollywood
ജവാന് ലുക്കിലെത്തി സല്മാന് ഖാന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച് ഷാരൂഖ് ഖാന് ഫാന്‍സ്
ജവാന് ലുക്കിലെത്തി സല്മാന് ഖാന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച് ഷാരൂഖ് ഖാന് ഫാന്‍സ്

സൂപ്പര്‍താരങ്ങളുടെ പേരില്‍ ഫാന്‍ ഫൈറ്റുകള്‍ ഇന്ന് സര്ലസാധാരണമാണ്. ഇപ്പോഴിതാ താനെയിലെ ഒരു തിയേറ്ററില്‍ ആരാധകര്‍ക്കിടയില്‍ നടന്ന ഉന്തും തള്ളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്റെയും സല്മാന് ഖാന്റെയും ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജവാന് പ്രദര്‍ശിപ്പിക്കുന്ന ഒരു മള്‍ട്ടിപ്ലെക്സ് തിയറ്റര്‍ കോംപ്ലെക്സിലാണ് സംഭവം.
ജവാന് കാണാന്‍ എത്തിയ കിംഗ് ഖാന് ആരാധകര്‍ അവിടെ വച്ചിരുന്ന ടൈഗര്‍ 3 സ്റ്റാന്ഡീസില് ചിലത് നശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന സല്മാന് ഖാന് ആരാധകര്‍ ഇത് ഏറ്റ് പിടിക്കുകയും പരസ്പരം ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പൊലീസ് എത്തി ഷാരൂഖ് ഖാന് ആരാധകരെ നീക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുകയാണ് ജവാന്. പഠാന് ശേഷമുള്ള ബോളിവുഡിലെ ഏറ്റവും വലിയ വിജയമാണ് ജവാന്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക. ആറ്റ്ലിയുടെയും നയന്‍സിന്റെയും ബോളിവുഡ് അരങ്ങേറ്റവുമാണ് ഈ ചിത്രം. അതേസമയം പഠാനില്‍ ഷാരൂഖ് ഖാനൊപ്പം അതിഥിവേഷത്തില്‍ സല്മാന് ഖാനും എത്തിയിരുന്നു.
ഇരുവരുടെയും കോംബോ തിയറ്ററുകളില്‍ ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രങ്ങളാണ് പഠാനും ടൈഗര്‍ 3 ഉും അടക്കമുള്ളവ. അതിനാല്‍ത്തന്നെ ടൈഗര്‍ 3 ല്‍ പഠാന് ആയി ഷാരൂഖ് ഖാനും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ വിപണിമൂല്യം ഉയര്‍ത്തുന്ന ഘടകവുമാണ് ഇത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....