
Hollywood
നടന് റസല്‍ ബ്രാന്‍ഡിനെതിരെ ഗുരുതര ലൈം ഗിക ആരോപണങ്ങള്‍
നടന് റസല്‍ ബ്രാന്‍ഡിനെതിരെ ഗുരുതര ലൈം ഗിക ആരോപണങ്ങള്‍
Published on

ഹോളിവുഡ് നടനും അവതാരകനുമായ റസല്‍ ബ്രാന്‍ഡിന്റെ പേരില്‍ ലൈ ംഗികാതിക്രമ ആരോപണം. ദ സണ്‍ഡേ ടൈംസ്, ദ ടൈംസ്, ചാനല്‍ 4 ഡിസ്പാച്ചസ് എന്നീ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നാലുസ്ത്രീകളാണ് ബ്രാന്‍ഡിനുനേരെ ആരോപണമുയര്‍ത്തിയത്. ബ ലാത്സംഗം, ലൈ ംഗികാതിക്രമം, വൈ കാരിക അധിക്ഷേപം എന്നിവ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീകള്‍ പറഞ്ഞു. അന്വേഷണറിപ്പോര്‍ട്ട് ‘സണ്‍ഡേ ടൈംസ്’ പ്രസിദ്ധീകരിച്ചു.
കരിയര്‍ഗ്രാഫ് ഏറ്റവും ഉന്നതിയില്‍ നിന്നിരുന്ന 2006 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലാണ് റസ്സല്‍ നാലു സ്ത്രീകളെ ലൈം ഗികാതിക്രമത്തിന് വിധേയരാക്കിയത്. ഇതിലൊരാള്‍ക്ക് ആ സമയത്ത് 16 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ലോസ് ആഞ്ലിസില് വെച്ചാണ് തന്നെ പീ ഡിപ്പിച്ചതെന്ന് യുവതികളിലൊരാള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 2012ലായിരുന്നു ഇത്. സംഭവ ശേഷം നടന് മാപ്പുചോദിച്ച് മെസേജ് അയച്ചതായും അവര്‍ വെളിപ്പെടുത്തി. ഈ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമം നടത്തിയ ശേഷം പുറത്തുപറഞ്ഞാല്‍ തനിക്കെതിരെ നിയമ നടപടി സ്വീകരിക്കമെന്ന് റസ്സല്‍ ഭീഷണിപ്പെടുത്തിയെന്നാണ് മറ്റൊരു അതിജീവിതയുടെ തുറന്നുപറച്ചില്‍. സ്ത്രീകള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങള്‍ റസ്സല്‍ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഹെലന് ബെര്‍ഗര്‍ സണ്‍ഡേ ടൈംസിനോട് വെളിപ്പെടുത്തി.
എന്നാല്‍, ആരോപണങ്ങള്‍ ബ്രാന്‍ഡ് നിഷേധിച്ചു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടെന്നും അതെല്ലാം ഉഭയസമ്മതത്തോടെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എം.ടി.വി യുകെ എന്ന പരിപാടിയുടെ അവതാരകനായെത്തിയതോടെയാണ് റസ്സല്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. ഫോര്‍ഗെറ്റിങ് സാറാ മാര്‍ഷല്‍, ഗെറ്റ് ഹിം റ്റു ദ ഗ്രീക്ക് എന്നീ ചിത്രങ്ങളിലും റസ്സല്‍ ബ്രാന്‍ഡ് വേഷമിട്ടിട്ടുണ്ട്. 2010ല്‍ ഗായിക കാറ്റി പെറിയെ വിവാഹംകഴിക്കുകയും ചെയ്തു അദ്ദേഹം. പിന്നീടിരുവരും വേര്‍പിരിഞ്ഞു.
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....