
Movies
കൊറോണ ധവാൻ ഒടിടിയിലേക്ക്! റിലീസ് തിയ്യതി!!
കൊറോണ ധവാൻ ഒടിടിയിലേക്ക്! റിലീസ് തിയ്യതി!!

കൊറോണ ധവാൻ ഒടിടിയിലേക്ക്. സെപ്തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് കൊറോണ ധവാൻ. രസകരമായ ഒരു കോമഡി എന്റര്ടെയ്ൻമെന്റ് ചിത്രമാണിത്.
ജോണി ആന്റണി, ഇര്‍ഷാദ്, ധര്മജൻ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്, ഹരീഷ് പെങ്ങൻ, ശ്രുതി ജയൻ എന്നിങ്ങനെ നിരവധി താരങ്ങള്‍ കൊറോണ ധവാനില്‍ വേഷമിട്ടിരുന്നു. തിരക്കഥ സുജൈ മോഹൻരാജായിരുന്നു എഴുതിയത്. ഛായാഗ്രാഹണം ജനീഷ് ജയനന്ദനായിരുന്നു നിര്‍വഹിച്ചത്. സംഗീതം റിജോ ജോസഫ് ആയിരുന്നു.
‘കൊറോണ ധവാന്’ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. കൊറോണ ജവാൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് കൊറോണ ധവാൻ എന്ന് മാറ്റുകയായിരുന്നു.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...