
Malayalam
മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി എത്തി അജിത്ത്
മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി എത്തി അജിത്ത്
Published on

അപ്രതീക്ഷിതമായ ചില താരസംഗമങ്ങള്‍ ആരാധകരില്‍ ആവേശം നിറയ്ക്കാറുണ്ട്. അത്തരത്തിലൊന്ന് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറും മോഹന്‍ലാലുമാണ് കണ്ടുമുട്ടിയത്. മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റിലാണ് അജിത്ത് അതിഥിയായി എത്തിയത്. മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മോഹന്‍ലാലിന്റെയും അജിത്ത് കുമാറിന്റെയും ആരാധകര്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
മോഹന്‍ലാലിനെ ഏറെക്കാലത്തിന് ശേഷം തമിഴ് സിനിമാപ്രേമികള്‍ ബിഗ് സ്ക്രീനില്‍ കണ്ടത് സമീപകാലത്ത് ജയിലറിലൂടെയായിരുന്നു. രജനികാന്ത് നായകനായ ചിത്രത്തില്‍ അതിഥിതാരമായാണ് മോഹന്‍ലാല്‍ എത്തിയത്. രജനി അവതരിപ്പിച്ച മുത്തുവേല്‍ പാണ്ഡ്യന് എന്ന മുന്‍ ജയിലറുടെ സുഹൃത്തും അധോലോക നായകനുമായ മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. സ്ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും തിയറ്ററുകളില്‍ വലിയ കൈയടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ജയിലര്‍ കേരളത്തില്‍ നേടിയ വന്‍ വിജയത്തിന് പിന്നിലും മോഹന്‍ലാലിന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു.
അതേസമയം തുനിവ് ആണ് അജിത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചിയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്നത്. അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റചിത്രം ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാന് എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ അപ്കമിംഗ് ലൈനപ്പ്.
ഇതില്‍ നേര്, വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...