Connect with us

ആക്ഷന്‍ ഹീറോ ബിജു 2; ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു

Movies

ആക്ഷന്‍ ഹീറോ ബിജു 2; ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു

ആക്ഷന്‍ ഹീറോ ബിജു 2; ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു

നിവിൻ പോളിയെ നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു.. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരഭിച്ചിരിക്കുകയാണ്.

നിവിൻ പോളിയെ കൂടാതെ ജോജു ജോർജ്, അനു ഇമ്മാനുവൽ, അരിസ്റ്റോ സുരേഷ് എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. മലയാളത്തിലെ പരമ്പരാഗതമായ പൊലീസ് ചിത്രങ്ങളിൽ നിന്നും വ്യതസ്തമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

രണ്ടാം ഭാഗത്തിൽ നിവിൻ പോളിയെ കൂടാതെ ആരൊക്കെയാണ് താരങ്ങളെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പോലീസ് സ്റ്റേഷനും പൊലീസുകാരുടെ ജീവിതവും വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരും ആരാധകരും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പോളി ജൂനിയേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിലെ യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പൊലീസ് സ്റ്റേഷനും അവിടെയുള്ള പൊലീസുകാരുടെയും കഥ പറഞ്ഞ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. എബ്രിദ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു 2016 ൽ ആണ് പുറത്തിറങ്ങിയത്

Continue Reading
You may also like...

More in Movies

Trending

Recent

To Top