ഇന്നാണ് ബേര്‍ത്ത് ഡേ അപ്പോ മറക്കരുത് ; എല്ലാവരും സ്റ്റോറിയും സ്റ്റാറ്റസും ഇടണം;ശ്രദ്ധ നേടി അച്ചു സുഗന്ദിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സാന്ത്വനം സീരിയലിലെ കുഞ്ഞനിയൻ കണ്ണനായി മിനി സ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം കുഞ്ഞനിയനായി മാറിയ നടനാണ് അച്ചു സുഗന്ദ്. നിരവധി താരങ്ങള്‍ ഒന്നിക്കുന്ന സാന്ത്വനം പരമ്പരയിൽ ശ്രദ്ധേയ വേഷമാണ് അച്ചുവിനുള്ളത്. പെട്രോൾ പമ്പിലെ ജോലി, കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കൽ, അസി.ഡയറക്ടര്‍ തുടങ്ങി നിരവധി മേഖലകളിലൂടെയാണ് നടനായി അച്ചു എത്തിയത്.
സാന്ത്വനം സീരിയലിലെ ഏറ്റവും വലിയ തല്ലുകൊള്ളിയാണ് കണ്ണന്. വീട്ടിലുണ്ടാവുന്ന ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും കാരണം കണ്ണനാണെന്നാണ് പറയപ്പെടുന്നത്. വീട്ടിലെ തല്ലുകൊള്ളി, വായാടി തുടങ്ങി ഒരുപാട് പേരുകള്‍ ഇതിനോടകം തന്നെ അഞ്ജു കണ്ണനിട്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും ഏറെ കുറേ അങ്ങനെയൊക്കെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് കണ്ണനായി എത്തുന്ന അച്ചു സുഗന്ദിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇന്ന് അച്ചുവിന്റെ ബേര്‍ത്ത് ഡേ ആണ്. അതിനോടനുബന്ധിച്ച് എല്ലാവരും സ്റ്റാറ്റസും സ്റ്റോറിയും ഇടണം എന്നാണ് പോസ്റ്റ്. അതും വളരെ രസകരമായി എഴുതിയിട്ടുണ്ട്. ‘ഇന്ന് ഇരുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന പാവം ചെറുക്കന്റെ ഒരു ജാതി അഹം ഭാവങ്ങള്‍. ഹാപ്പി ബേര്‍ത്ത് ഡേ ടു മി. അപ്പോ മറക്കേണ്ട സ്റ്റാറ്റസും സ്റ്റോറിയും ഇടണം’ എന്നാണ് തന്റെ വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോയ്ക്കൊപ്പം അച്ചു സുഗന്ദ് എഴുതിയ ക്യാപ്ഷന്‍.
സജിന്‍ (ശിവന്), ഷഫ്ന, ഗോപിക തുടങ്ങി നിരവധിപ്പേര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഹാപ്പി ബേര്‍ത്ത് ഡേ അച്ചൂട്ടാ എന്നാണ് കണ്ണന്റെ സ്വന്തം ശിവന് ചേട്ടന്റെ കമന്റ്. ഇന്നെങ്കിലും ഒന്ന് വെറുപ്പിക്കാതിരുന്നൂകൂടെ എന്നാണ് ഒരു ആരാധകന്റെ കമന്റ്.അഞ്ജലിയായി അഭിനയിക്കുന്ന ഗോപിക ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇട്ടിട്ടുണ്ട്. സാന്ത്വനം ലൊക്കേഷനിലുള്ള ഒരു വീഡിയോയ്ക്കൊപ്പമാണ് അഞ്ജലിയുടെ പോസ്റ്റ്. ‘ഹാപ്പി ബേര്‍ത്ത് ഡേ കുഞ്ഞനിയാ. നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച്, ഉയരങ്ങളിലെത്തട്ടെ. ഇന്നത്തെപ്പോലെ എന്നും ഇരിക്കുകയ, ഒരിക്കലും മാറരുത്’ എന്നാണ് അഞ്ജലിയുടെ പോസ്റ്റ്.
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...